നാളെ വഞ്ചനദിനം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പ്രതിഷേധം വീണ്ടും.

നാളെ വഞ്ചനദിനം:  മെഡിക്കൽ കോളേജ്  ഡോക്ടർമാരുടെ പ്രതിഷേധം വീണ്ടും. 

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും പ്രതിഷേധത്തിലേക്ക്. ശമ്ബള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോക്കം പോയതാണ് പ്രതിഷേധത്തിന് കാരണം. നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് വഞ്ചനാദിനം ആചരിക്കുമെന്ന്കെജിഎംസിടിഎ അറിയിച്ചു.തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരണകുറിപ്പ് നല്‍കുകയും ചെയ്യും.


Medical College Doctors strike again

വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ് -നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവയടക്കമുള്ള അധികജോലികളും ബഹിഷ്‌കരിക്കും.പത്താം തീയതി സെക്രട്ടേറിയറ്റിനു മുന്നില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും.

തുടര്‍ന്നും തീരുമാനം ആയില്ലെങ്കില്‍ മാര്‍ച്ച്‌ 17ന് 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കാനാണ് ഡോക്ടേഴ്‌സിന്റെതീരുമാനം.


Follow for more Updates


Post a Comment

0 Comments