മൈക്രോസോഫ്റ്റിലെ ബഗ് കണ്ടെത്തിയതിനു 50000 US Dollar: ലഭിച്ചത് ചെന്നൈ സ്വാദേശിക്ക്.

Lakshman Muthayya Found a bug in Microsoft and he got 50000 $ from Microsoft

മൈക്രോസോഫ്​റ്റിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ കാര്യമായ സുരക്ഷാ ബലഹീനത​ റിപ്പോര്‍ട്ട്​ ചെയ്​ത ​ചെന്നൈ സ്വദേശിയായ സുരക്ഷാ ഗവേഷകന്​ ലഭിച്ചത്​ 50000 അമേരിക്കന്‍ ഡോളര്‍ (36 ലക്ഷം ഇന്ത്യന്‍ രൂപ). മൈക്രോസോഫ്​റ്റിന്‍റെ ബഗ്​ ബൗണ്ടി​ പ്രോഗ്രാമിന്‍റെ ഭാഗമായാണ്​ ലക്ഷ്​മണ്‍ മുത്തയ്യക്ക് റിവാര്‍ഡ്​ ലഭിച്ചത്​. Customers ന്റെ മൈക്രോസോഫ്റ്റ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു അപകടസാധ്യതയാണ്​ കണ്ടെത്തിയത്​. ''സമ്മതമില്ലാതെ അല്ലെങ്കില്‍ അനുമതിയില്ലാതെ ഏത്​ മൈക്രോസോഫ്റ്റ് അക്കൗണ്ടും ഹൈജാക്ക്​ ചെയ്യാന്‍ ആ സുരക്ഷാ ബലഹീനത ആരെയും അനുവദിക്കുമായിരുന്നു." -മുത്തയ്യ വിശദീകരിച്ചു.


മുത്തയ്യ കണ്ടെത്തുന്ന ആദ്യത്തെ ബഗ്ഗല്ല ഇത്. മറ്റൊരാളുടെ അക്കൗണ്ട് ഹൈജാക്ക് ചെയ്യുന്നതിന്​ ഉപയോഗപ്പെടുത്തിയേക്കാവുന്ന ഒരു ഇന്‍സ്റ്റാഗ്രാം റേറ്റ്​ ലിമിറ്റിങ്​ ബഗ് അദ്ദേഹം മുമ്ബ് കണ്ടെത്തിയിരുന്നു. മൈക്രോസോഫ്റ്റ് അക്കൗണ്ടിലും അതേ കേടുപാടുകളുണ്ടോ എന്ന്​ പരിശോധിച്ച്‌​ കണ്ടെത്തിയതതോടെയാണ്​​ അദ്ദേഹം മൈക്രോസോഫ്റ്റിന് കത്തെഴുതിയത്​. വള്‍ണറബിലിറ്റിയെ കുറിച്ച്‌​ അറിയിച്ചതിന്​ തൊട്ടുപിന്നാലെ തന്നെ ​മൈക്രോസോഫ്​റ്റ്​ അതിനുള്ള നടപടി സ്വീകരിച്ചതായി മുത്തയ്യ പറഞ്ഞു.


For more updates


Post a Comment

0 Comments