Banner

പരസ്യങ്ങൾ കണ്ടുകൊണ്ടും റെഫർ ചെയ്തും പണം സമ്പാദിക്കാം.

നമ്മൾ ഇപ്പോൾ ഏതൊരു സോഷ്യൽ മീഡിയയിൽ കേറിയലും അവിടെ നമ്മുക്കൊരുപാട് പരസ്യങ്ങൾ കാണാൻ സാധിക്കും. എന്നാൽ നമ്മൾ ആ കാണുന്ന പരസ്യത്തിന്റെ പ്രതിഫലം ലഭിക്കുന്നത് ആ സോഷ്യൽ മീഡിയക്കും അതുപോലെ ഏത് പേജിലാണോ അല്ലെങ്കിൽ വീഡിയോയിലാണോ കണ്ടത് അതിന്റെ ഉടമസ്ഥനുമായിരിക്കും ലഭിക്കുക അഥവാ ആ ക്രീയേറ്റർക്ക്. എന്നാൽ നമ്മൾ പരസ്യം കാണുന്നതിലൂടെ നമ്മൾക്കും പണം സമ്പാദിക്കാൻ കഴിയും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്. എങ്കിൽ അതിനെ വിശ്വസിക്കാം. നമ്മൾ പണം സമ്പാദിക്കാൻ പോകുന്ന ഈ ഒരു വെബ്സൈറ്റിന്റെ മേന്മകളും പോരായ്മകളും പരിശോദിച്ചു ചുവടെ നൽകിയിട്ടുണ്ട്. അതെല്ലാം കൃത്യമായി വായിച്ച മനസിലാക്കിയ ശേഷം നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഈ വെബ്‌സൈറ്റിൽ ചേർന്ന് പണം സമ്പാദിക്കാൻ ആരംഭിക്കാം.



Earn Money Online - Star-clicks

വെബ്സൈറ്റിന്റെ പേര് - star clicks (സ്റ്റാർ ക്ലിക്സ്

 

Main Headings


ഈ വെബ്സൈറ്റ് വഴി ദിവസേന പണം സമ്പാദിക്കാൻ പറ്റും എന്ന് നിരവധി യൂട്യൂബർസ്‌ പറയുന്നുണ്ട്. എങ്കിൽ അത് പൂർണ്ണമായും വിശ്വസിക്കേണ്ട അങ്ങനെ പരസ്യം കണ്ട മാത്രം ഈ വെബ്സൈറ്റ് വഴി പണം ദിവസേന സമ്പാദിക്കാൻ കഴിയില്ല.ഞാൻ സാധാരണക്കാരെ പോലെ ഈ വെബ്സൈറ്റ് ഉപയോഗിച്ച ശേഷമാണ് എന്റെ അഭിപ്രായം ഇവിടെ നൽകുന്നത്. ഇതിൽ നിന്നും പണം സമ്പാദിക്കാൻ പഴിയും പക്ഷെ അതിനു നിങ്ങൾ കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല എന്ന് പറയാൻ പറ്റില്ല.ദിവസവും പരസ്യം കാണണം അതുപോലെ ഇവിടേ നിങ്ങളുടെ സുഹൃത്തുക്കളായോ മറ്റാരെയെങ്കിലുമോ നിങ്ങൾ ഇവിടേക്ക് ക്ഷണിക്കണം.അങ്ങനെയെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ വെബ്‌സൈറ്റിൽ നിന്നും പണം സമ്പാദിക്കാൻ കഴിയുകയുള്ളു. അതും വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല.


എങ്ങനെ ഈ വെബ്സൈറ്റ് ഉപയോഗിച്ചു പണം സമ്പാദിക്കാം.

വെബ്‌സൈറ്റിൽ ചേരുക (join)

ആദ്യം ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു വെബ്‌സൈറ്റിൽ ചേരുക. കാരണം ഒരാളുടെ റെഫറൽ ഉണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് ഈ വെബ്‌സൈറ്റിൽ ചേരാൻ സാധിക്കുകയുള്ളു.


ഈ ലിങ്കിൽ ഞെക്കുമ്പോൾ തുറന്നു വരുന്ന വെബ് പേജിൽ രണ്ടു ഓപ്ഷനുകൾ കാണാം. ഒന്ന് പബ്ലിഷേഴ്സ് (Publishers - Earn Money Online) എന്നും മറ്റൊന്ന് അഡ്വെർടൈസേർസ് (ADVERTISERS - Advertise Online) എന്നും കാണാം. 


  • പബ്ലിഷേഴ്സ് അക്കൗണ്ട്. 

ദിവസേന അവർ നൽകുന്ന പരസ്യങ്ങൾ കണ്ടുകൊണ്ട് പണം സമ്പാദിക്കാൻ തയ്യാറാവുന്ന ഉപഭോക്താക്കളുടെ അക്കൗണ്ടിനെയാണ് പബ്ലിഷേഴ്സ് അക്കൗണ്ട് എന്ന് പറയുന്നത്. ആ കമ്പനി പരസ്യം നൽകുന്നതിന് വാങ്ങുന്ന പണത്തിന്റെ ഒരു വിഹിതം ഈ പറയുന്ന പബ്ലിഷേഴ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് നൽകുന്നു.


  • അഡ്വെർടൈസേർസ് അക്കൗണ്ട്.

നമ്മൾ കാണുന്ന പരസ്യങ്ങൾ നൽകുന്നവരെയാണ് അഡ്വെർടൈസേർസ് എന്ന് പറയുന്നത്. ഇതിൽ കൂടുതലും വെബ്സൈറ്റുകൾ ഉള്ളവരായിരിക്കും. അവർ തങ്ങളുടെ വെബ്സൈറ്റ് കൂടുതൽ ആളുകൾ സന്ദർശിക്കണം എന്ന ചിന്തയാൽ അവരുടെ വെബ്സൈറ്റുകൾ ഇവിടെ പരസ്യം ചെയ്യുന്ന.അങ്ങനെയുള്ള വെബ്സൈറ്റുകൾ സന്ദർശിച്ചാണ് നമ്മൾ പണം സമ്പാദിക്കുന്നത്. ഇവർ ഒരു നിശ്ചിത തുക നൽകി ഈ കമ്പനിയിൽ പരസ്യം ചെയ്യുന്നു. അതിൽ നിന്നും ഒരു നിശ്ചിത തുക കമ്പനി നമ്മൾക്ക് നൽകി ആ പരസ്യം കാണാൻ ആവശ്യപെടുന്നു.ഇതാണ് ഈ വെബ്‌സൈറ്റിൽ നടക്കുന്നത്.


ഇപ്പോൾ നിങ്ങൾക്ക് പബ്ലിഷേഴ്സ് അക്കൗണ്ട് പിന്നെ അഡ്വെർടൈസേർസ് അക്കൗണ്ട് ഇവ തമ്മിലുള്ള വ്യത്യാസം മനസിലായി എന്ന് കരുതുന്നു. 

ഇപ്പോൾ നിങ്ങളുടെ ലക്‌ഷ്യം പണം സമ്പാദിക്കുകയാണ് എങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കണ്ടത് പബ്ലിഷേഴ്സ് (earn money online) എന്നുള്ളതാണ്. പബ്ലിഷേഴ്സ് എന്നതിന് താഴെ start now എന്ന ബട്ടണിൽ അമർത്തുക. തുടർന്ന് തുറന്നു വരുന്ന വെബ് പേജിൽ publisher signup എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ വിവരങ്ങൾ അവിടെ പൂരിപ്പിക്കാൻ ആവശ്യപ്പെടും.

പേര്

ജനന തീയതി 

വീട് അഡ്രസ് 

നഗരം (city)

രാജ്യം (country)

പിൻകോഡ് 

ഫോൺ നമ്പർ

ഇത്രയും നൽകിയ ശേഷം നിങ്ങൾക്ക് ആ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ അക്കൗണ്ടിന്റെ സംരക്ഷണത്തിനായി ഒരു ചോദ്യം തിരഞ്ഞെടുക്കാനും അതിന്റെ ഉത്തരം അവിടെ നൽകാനും ആവശ്യപ്പെടും. അതും നൽകുക

ഇമെയിൽ id (Email Id)

password

Refferal Code53667533

ശേഷം ഈ കാണുന്ന റെഫറൽ കോഡ് (Refferal Code) നൽകി captcha ടൈപ്പ് ചെയ്ത രജിസ്റ്റർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

രജിസ്റ്റർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത കഴിയുമ്പോൾ നിങ്ങൾ അവിടെ നൽകിയ മെയിൽ ഐഡിയിലേക്ക് ഒരു വെരിഫിക്കേഷൻ മെയിൽ വരും. അതിൽ അക്കൗണ്ട് ആക്ടിവട്ടെ നൗ (Account Activate Now) എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്റ്റാർ ക്ലിക്സ്ന്റെ ലോഗിൻ പേജിലേക്ക് പോകും.അവിടെ നിങ്ങൾ മുൻപ് നൽകിയ ഇമെയിൽ id പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യുക. അതിനു ശേഷം തുറന്നു വരുന്ന പേജിൽ മൊബൈൽ വെരിഫിക്കേഷൻ എന്നത് കാണാം അതിൽ ക്ലിക്ക് ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പർ വെരിഫൈ ചെയേണ്ടതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് പൂർത്തിയായി കഴിഞ്ഞു.


എങ്ങനെ പരസ്യങ്ങൾ കണ്ടുകൊണ്ട് പണം സമ്പാദിക്കാം?

ഇപ്പൊ നിങ്ങൾക്ക് അവിടെ ഒട്ടനവധി ബട്ടണുകൾ കാണാം. 



അത് കൂടാതെ നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പണം സമ്പാദിച്ച ഹിസ്റ്ററി എല്ലാം കാണാം.ഇപ്പോ നിങ്ങൾ ഒന്നും സമ്പാദിക്കാത്തത് കൊണ്ട് അത് പൂജ്യം ഡോളർ ആയിരിക്കും കാണിക്കുക.അതിൽ PPC ADS എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക് അവിടെ കുറച്ച ടാസ്കുകൾ കാണാം.അതായത് കുറച്ച പരസ്യ ലിങ്കുകൾ. അതിൽ ഒരെണ്ണം ക്ലിക്ക് ചെയ്യുക. അപ്പോൾ അത് മറ്റൊരു വെബ്‌സൈറ്റിലേക്ക് കൊണ്ട് പോകും. ഒന്നോ രണ്ടോ സെക്കന്റ് കഴിഞ്ഞു പിന്നെയും ഈ വെബ്‌സൈറ്റിലേക്ക് തിരികെ വരുക. അപ്പോൾ നിങ്ങളുടെ ബാലൻസ് $0.01 ഡോളർ ആയത് കാണാം.

അതായത് ഒരു പരസ്യം കാണുന്നതിന് $0.01 ഡോളർ ആണ് ലഭിക്കുക. ദിവസം 10 മുതൽ 16 പരസ്യങ്ങൾ വരെ നിങ്ങൾക്ക് ലഭിക്കും. അതായത് $0.10 മുതൽ $0.16 വരെ സമ്പാദിക്കാൻ പറ്റും.അത് കൂടാതെ നിങ്ങൾ നിങ്ങളുടെ referral ലിങ്ക് ഉപയോഗിച്ചു സുഹൃത്തുക്കളെ ക്ഷണിക്കുകയാണെങ്കിൽ $0.08 ഡോളർ ലഭിക്കും. കുറഞ്ഞത് $50 ഡോളർ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം പിൻവലിക്കാൻ സാധിക്കു


അപ്ഗ്രേഡ് ചെയ്യണോ?



ഇപ്പോൾ ഇതിൽ മൂന്നുവിധ ഗ്രൂപ്പുകൾ ഉണ്ട്. 

SILVER GOLD PLATINUM 

നമ്മൾ ഇപ്പോൾ ഉള്ളത് സിൽവർ പ്ലാനിലാണ് അതായത് ഫ്രീ പ്ലാൻ.ഇവിടെ പരസ്യങ്ങൾ ലഭിക്കുന്നത് കുറവാണ് അത് പോലെ ക്യാഷ് പിൻവലിക്കാനും പരിമിതികൾ ഉണ്ട്  എന്നാൽ ഗോൾഡ് പ്ലാനിൽ അങ്ങനല്ല.അവിടെ നമ്മൾക്ക് ആഴ്ച്ച തോറും പണം പിൻവലിക്കാൻ പറ്റും അതുപോലെ കമ്മീഷൻ ഒന്നുമില്ലാതെ തന്നെ നമ്മളുടെ പണം അക്കൗണ്ടിലേക്ക് വരുന്നതായിരിക്കും .ഇപ്പോൾ നമ്മൾ നമ്മുടെ സുഹൃത്തുക്കളെ ക്ഷണിക്കുമ്പോൾ സിൽവർ പ്ലാൻ ആണെങ്കിൽ $0.08 ഡോളറാണ് ലഭിക്കുന്നത് എന്നാൽ ഗോൾഡ് മെമ്പർഷിപ്പുള്ളവർക്ക് അതിൽ നിന്ന് വ്യത്യസ്തമായി 25% അധികം ലഭിക്കും. പ്ലാറ്റിനം (Platinum) മെമ്പർഷിപ് ആയാലും അതുതന്നെയാണ്.എന്നാൽ പ്ലാറ്റിനം മെമ്പർഷിപ് ഉള്ളവർക്ക് എപ്പോൾ വേണമെങ്കിലും ക്യാഷ് പിൻവലിക്കാം അത് പോലെ അവര്ക് പണം പിൻവലിക്കുന്നതിന് പരിമിതികൾ ഇല്ല. $10 ഡോളർ വേണമെങ്കിലും പിൻവലിക്കാൻ സാധിക്കും. അതുപോലെ ഒരു പരസ്യം കാണുന്നതിന് 0.02 ഡോളർ ലഭിക്കും എത്ര വേണമെങ്കിലും പരസ്യങ്ങൾ കണ്ടുകൊണ്ട് സമ്പാദിക്കാം.

എങ്കിലും എന്റെ അഭിപ്രായത്തിൽ അപ്ഗ്രേഡ് ചെയ്യണോ എന്ന് ചോദിച്ചാൽ അതിനു വേണ്ട എന്ന മറുപടിയാണ് ഉള്ളത്. കാരണം നിങ്ങൾ അപ്ഗ്രേഡ് ചെയ്താൽ അത് ഒരു മാസത്തേക്ക് മാത്രമേ കാലാവധിയുണ്ടാകു. 20 ഡോളർ കൊടുത്ത അപ്ഗ്രേഡ് ചെയ്ത നിങ്ങകൾക്ക് അതിൽ നിന്നും നിങ്ങൾ മുടക്കിയ ആ 20 ഡോളർ തിരികെ ലഭിക്കാൻ കുറഞ്ഞത് ഒരു മാസമെങ്കിലുമാകും.അങ്ങനെയുള്ളപ്പോൾ നിങ്ങൾക്ക് അത് നഷ്ടമാവുകയുള്ളു. അതിനാൽ തന്നെ അപ്ഗ്രേഡ് ചെയ്യാതെ സിൽവർ പ്ലാൻ ഉപയോഗിച്ചു മാത്രം സമ്പാദിക്കാൻ ശ്രേമിക്കുക. ഇല്ല എന്നുണ്ടെങ്കിൽ കുറഞ്ഞത് ഒരു 100 ആളുകളെയെങ്കിലും നിങ്ങൾക്ക് ക്ഷണിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ അപ്ഗ്രേഡ് ചെയ്തുകൊള്ളുക. അല്ല എന്നുണ്ടെങ്കിൽ ചെയ്യാതെയിരിക്കുന്നതാണ് ബുദ്ധി


എങ്ങനെ പണം പിൻവലിക്കാം.?

അതിനായി payout എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും കുറഞ്ഞത് 50 ഡോളർ എങ്കിലും ഉണ്ടെങ്കിലേ പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. 

ബാങ്ക് അക്കൗണ്ട്, പേയ്പാൽ അക്കൗണ്ട് വഴി നിങ്ങൾക്ക് ക്യാഷ് പിൻവലിക്കാം അല്ലെങ്കിൽ bitcoin ആയും പിൻവലിക്കാൻ സാധിക്കും. ബാങ്ക് അക്കൗണ്ട് നല്കാൻ settings എന്നതിൽ ക്ലിക്ക് ചെയ്ത അവിടെ ബാങ്ക് അക്കൗണ്ട് എന്നത് സെലക്ട് ചെയ്യുക.ശേഷം നിങ്ങളുടെ ബാങ്കിന്റെ പേര്, അഡ്രസ്, ഏത് നഗരത്തിലാണ് നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ച് ഉള്ളത് എന്നതും നൽകുക. കൂടെ അക്കൗണ്ട് നെയിം എന്ന് വെച്ചാൽ അക്കൗണ്ട് ഉള്ളത് ആരുടെ പേരിലാണോ അത് നൽകണം. IBAN ഇത് നമ്മൾ നൽകേണ്ടതില്ല. ശേഷം അക്കൗണ്ട് നമ്പർ ബ്രാഞ്ച് കോഡ് (IFSC CODE) പിന്നെ SWIFT കോഡ് നൽകണം. SWIFT CODE ഉദാഹരണം AXISINAAXXX ഇതുപോലുള്ള നിങ്ങളുടെ ബാങ്കിന്റെ കോഡ് നൽകണം. ചുവടെയുള്ള SWIFT CODE എന്നതിൽ ക്ലിക്ക് ചെയ്ത നിങ്ങളുടെ ബാങ്കിന്റെ SWIFT കോഡ് കണ്ടുപിടിക്കുക. ഇത്രയും നൽകി സേവ് changes നൽകിയാൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അവിടെ സേവ് ആകും.

ഇനി പേയ്പാൽ അക്കൗണ്ടാണ്‌ നൽകേണ്ടതെങ്കിൽ payout settings എന്നതിൽ ക്ലിക്ക് ചെയ്ത അവിടെ നിങ്ങളുടെ പേയ്പാൽ Email id നൽകുക.bitcouin ആണെങ്കിൽ bitcoin wallet id നൽകുക. ശേഷം auto payout നൽകിയാൽ മാസം മാസം 10 ഡോളർ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്.


മേന്മകളും പോരായ്മകളും.

മേന്മകൾ.

  • മറ്റുള്ള ചില വെബ്‌സൈറ്റുകളെ സംബന്ധിച്ച ഇവിടെ അധിക ക്യാഷ് ലഭിക്കുന്നുണ്ട്.
  • എളുപ്പത്തിൽ ക്യാഷ് പിൻവലിക്കാനുള്ള സൗകര്യം ഉണ്ട്.
  • നമ്മൾ പണം നൽകാതെ തന്നെ സിൽവർ പ്ലാനിൽ നിന്ന് കൊണ്ട് തന്നെ ക്യാഷ് സമ്പാദിക്കാം.
  • ദിവസവും കുറഞ്ഞത് 0.08 ഡോളർ സമ്പാദിക്കാം.
  • ഇതിൽ അധിക സമയ നഷ്ടം വരുന്നില്ല.
  • ബാങ്ക് അക്കൗണ്ടിലേക്കും പേയ്പാൽ (Paypal) അക്കൗണ്ടിലേക്കും പണം പിൻവലിക്കാൻ സാധിക്കും.
  • നമ്മളുടെ സ്വന്തം സ്റ്റാർ ക്ലിക്ക് അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ സ്റ്റാർ ക്ലിക്ക് അക്കൗണ്ടിലേക്ക് ക്യാഷ് മാറ്റാൻ സാധിക്കും. 


പോരായ്മകൾ

  • എല്ലാവരും പറയുന്നതുപോലെ പോലെ ഇതിനെ ഒരു പാർട്ടൈം ജോബ് ആയി കാണാൻ കഴിയില്ല.
  • അപ്ഗ്രേഡ് ചെയ്യാനുള്ള തുക വളരെ കൂടുതലാണ്. അത് പോലെ ആ തുകയിൽ അപ്ഗ്രേഡ് ചെയ്താലും ഒരു മാസത്തേക്ക് മാത്രമേ കാലാവധിയുള്ളു. അത് ഒരു വലിയ പോരായ്മയായി ഞാൻ കാണുന്നു.
  • ഒരു ദിവസം നൽകുന്ന പരസ്യങ്ങൾ വളരെ കുറവാണ്. അപ്ഗ്രേഡ് ചെയ്താലും ഇത് തന്നെയാണ് അവസ്ഥ. അപ്ഗ്രേഡ് ചെയ്താലും ഒരു ദിവസം 100 പരസ്യങ്ങൾ ഒന്നും ലഭിക്കില്ല. അഥവാ 100 പരസ്യങ്ങൾ ഒരു ദിവസം ലഭിച്ചാലും 50 ഡോളർ ആകണമെങ്കിൽ കുറഞ്ഞത് ഒന്നര മാസമെങ്കിലും ആകും. ഞാൻ ഈ പറഞ്ഞത് പരസ്യം കണ്ടുകൊണ്ട് സമ്പാദിക്കുന്നത് മാത്രം.
  • ഒരു സാധാരണക്കാരനെ പോലെ ചിന്തിച്ചാൽ ഒരാൾക്ക് അധികപക്ഷം 100 പേരെ ഇവിടേ ക്ഷണിക്കാൻ സാധിക്കുകയുള്ളു. അങ്ങനെ നോക്കിയാൽ അവൻ refer ചെയ്ത് സമ്പാദിക്കുന്ന തുക വെറും 8 ഡോളർ ആയിരിക്കും. ഒരു പ്രശസ്ത യൂട്യൂബർ അല്ലെങ്കിൽ ഒരു influencer ഇവരെ പോലുള്ളവർക്ക് മാത്രമേ ഇതിൽ നിന്നും മാസം ഒരു നല്ല തുക ലഭിക്കുകയുള്ളു. മറ്റുള്ളവർക്ക് പരസ്യം കണ്ടും refer ചെയ്തും ക്യാഷ് സമ്പാദിക്കണമെങ്കിൽ കുറഞ്ഞത് 6 മുതൽ 8 മാസമെങ്കിലുമാകും.


ചില youtubers പറയുന്നതും കേട്ടു ഒരുപാട് ക്യാഷ് ഇതിൽ നിന്നും സമ്പാദിക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് വെറും തോന്നൽ മാത്രം. അവരെല്ലാം അതിനുള്ള തെളിവുകൾ നല്കുന്നുണ്ടല്ലോ എന്ന് ചോദിച്ചാൽ അതിനും ഒരു കാരണം ഉണ്ട്. ഏതൊരു യൂട്യൂബർ ആയാലും അവർ ആദ്യം ഒരു വെബ്സൈറ്റ് അല്ലെങ്കിൽ അപ്ലിക്കേഷൻ നിങ്ങൾക്ക് പരിചയപ്പെടുത്തുമ്പോൾ അവരുടെയും ബാലൻസ് പൂജ്യം ആയിരിക്കും. അതിനു ശേഷം അവരുടെ refer ലിങ്ക് ഉപയോഗിച്ചു അതിൽ ചേരുമ്പോൾ അവർക്ക് അതിന്റേതായ ഒരു referral പ്രതിഫലം ലഭിക്കും. അത് വെച്ചാണ് അവർ ഇവിടേ തെളിവുകൾ കാണിച്ചു കൊണ്ട് ഞാൻ പരസ്യം കണ്ടുകൊണ്ട് മാത്രം 65,000 രൂപ സമ്പാദിച്ചു. ഞാൻ പരസ്യങ്ങൾ കണ്ടു 50,000 രൂപ സമ്പാദിച്ചു ലൈവ് പ്രൂഫ്. എന്നൊക്കെ പറയുന്നത്. അതായത് ചുരുക്കി പറഞ്ഞാൽ നിങ്ങൾ കാരണം അവർ സമ്പാദിക്കുന്നു നിങ്ങൾ പൊട്ടന്മാരായി പിന്നെയും പിന്നെയും അവർ പറയുന്നത് വിശ്വസിക്കുന്നു. 


ഞാൻ പറഞ്ഞത് പരിശോധിക്കണമെങ്കിൽ ഒരു കാര്യം നോക്കിയാൽ മതി. ഈ സ്റ്റാർ ക്ലിക്കസ് വെബ്സൈറ്റിനെ പറ്റി വീഡിയോസ് ചെയ്യുന്ന youtubers കുറഞ്ഞത് ഇതിനെ പറ്റി  രണ്ടു മൂന്ന് വീഡിയോസ് എങ്കിലും ചെയ്തിട്ടുണ്ടാകും. ആദ്യം ആ സൈറ്റ് പരിചയപ്പെടുത്തുന്നു, പിന്നെ ക്യാഷ് കിട്ടുന്നതിന്റെ പ്രൂഫ് കാണിക്കുന്നു, പിന്നെയും നിങ്ങളോട് പരസ്യം കണ്ടു കൊണ്ട് ഇത്രയും ക്യാഷ് കിട്ടി നിങ്ങൾക്കും ലഭിക്കും.എന്ന് പറഞ്ഞു ധരിപ്പിക്കാനും.


ചുരുക്കത്തിൽ പറഞ്ഞാൽ നിങ്ങൾ ഇതിൽ ഇന്ന് ചേർന്ന ശേഷം ഒരു വര്ഷം പണിയെടുത്തു കഴിഞ്ഞാൽ കുറച്ച പണം സമ്പാദിക്കാം.

ഇത്രയും അറിഞ്ഞ ശേഷം ചേരണമെന്നുണ്ടെങ്കിൽ താഴെ ലിങ്ക് ഉണ്ട് അത് ഉപയോഗിച്ചു ചേരുക. 


കൂടുതൽ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.




Post a Comment

2 Comments

  1. Cash kittum. But athinu refer cheyanam orupaadu

    ReplyDelete
    Replies
    1. YES ATHAANU... ALLATHE ADS KAND MATRAM ITHIL EARN CHEYAN PATILLA.. ATH EE ARTICLE IL INFORM CHEYTHITUND.

      Delete

Leave your comments here