Banner

Earn money online malayalam | Earn $ 40 per month | ഓൺ‌ലൈൻ വഴി പണം സമ്പാദിക്കാം മാസം 40$

നിങ്ങൾക്ക് എഴുതാൻ അറിയാമോ എങ്കിൽ മാസത്തിൽ 40 ഡോളർ കുറയാതെ സമ്പാദിക്കാം. എഴുത്തിലൂടെ സമ്പാദിക്കാൻ കഴിയുന്ന നിരവധി website കൾ ഇപ്പോൾ നിലവിലുണ്ട്, Google ന്റെ ബ്ലോഗർ ഉൾപ്പടെ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വെബ്സൈറ്റ് ഇവിടെ പരിചയപ്പെടാം. 



 

Paidforarticle.com എന്ന വെബ്സൈറ്റിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മൾക്ക് സ്വന്തമായി ഒരു വെബ്സൈറ്റോ മറ്റോ വേണമെന്ന് ആവശ്യമില്ല. എഴുതാൻ അറിഞ്ഞാൽ മാത്രം മതി. ഇപ്പോൾ നിലവിൽ ഈ ഒരു വെബ്സൈറ്റിൽ ഇംഗ്ലീഷ് ആർട്ടിക്കിൾ മാത്രമേ അപ്പ്രൂവ് ചെയ്യുകയുള്ളൂ. നിങ്ങൾക് മലയാളം മാത്രമേ അറിയുകയുള്ളോ, എങ്കിലും കുഴപ്പമില്ല. നിങ്ങൾ മലയാളത്തിൽ ഒരു ആർട്ടിക്കിൾ എഴുതിയ ശേഷം അത് google translater ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാവുന്നതാണ്. അങ്ങനെയും നിങ്ങൾക്ക്‌ പണം സമ്പാദിക്കാൻ കഴിയും. 

Paid for article 

വെബ്സൈറ്റ് തുറന്നു കഴിയുമ്പോൾ വെബ്സൈറ്റിന്റെ home പേജിൽ നമ്മൾക്ക് നിരവധി വാർത്തകളും മറ്റും കാണുവാൻ സാധിക്കും. അവിടെ ഏറ്റവും മുകളിൽ login register എന്നീ രണ്ടു ബട്ടണുകൾ ഉണ്ട്. അതുപോലെ തന്നെ മറ്റുള്ളവരുടെ പേയ്മെന്റ് പ്രൂഫുകളും നമ്മൾക്കായി അവിടെ നൽകിയിട്ടുണ്ട്. Author's Guide എന്ന പേജിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ എഴുത്തുകാർക്കായുള്ള നിബന്ധനകളും ഒരു ആർട്ടിക്കിൾ എഴുതുമ്പോൾ എന്തൊക്കെയാണ് ശ്രേദ്ദിക്കേണ്ടത് എന്നതും നൽകിയിട്ടുണ്ടാകും. 


വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യാം.



Step 1 ഹോം പേജിൽ ഏറ്റവും മുകളിൽ കാണുന്ന register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 


Step 2 തുറന്നു വരുന്ന പേജിൽ നിങ്ങളുടെ പേരും വിവരവും നൽകാനുള്ള ഒരു ഫോം കാണാൻ സാധിക്കുന്നതാണ്. അവിടെ നിങ്ങളുടെ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പേര് നൽകുക. ആ പേരാണ് മറ്റുള്ളവർ നിങ്ങളുടെ ആർട്ടിക്കിൾ വായിക്കാൻ തുറക്കുമ്പോൾ കാണുന്നത്. അടുത്ത കോളത്തിൽ ഇമെയിൽ ഐഡി നൽകുക. പിന്നെ പാസ്സ്‌വേർഡ്‌ നൽകി രെജിസ്റ്റർ എന്ന ഭാഗത്ത് സെലക്ട് ചെയ്യുക. 

നിങ്ങൾക്ക് google plus ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യുവാനുള്ള ഒരു ഓപ്ഷനും അവിടെ നൽകിയിട്ടുണ്ട്. 


ഇത്രയും ചെയ്തുകഴിഞ്ഞാൽ നമ്മൾക്ക് paid for article ന്റെ ഹോം പേജിലേക്ക് പോകാം അവിടെ വലതുഭാഗത്തായി write and get paid എന്ന ഒരു ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്തുകഴിയുമ്പോൾ അവിടെ നമ്മൾക്ക് പേയ്മെന്റ് (Payment) വിവരങ്ങൾ കാണുവാൻ സാധിക്കും. നിലവിൽ നമ്മൾക്കായി കാശ് പിൻവലിക്കാൻ നൽകിയിരിക്കുന്ന ഓപ്ഷനുകൾ

Paytm

Paypal

Skrill 

Phonepe

എന്നിവയാണ്. ഇതിൽ paytm ആണെങ്കിൽ കുറഞ്ഞത് $2,  phonepe ആണെങ്കിൽ കുറഞ്ഞത് $5 ഉം പിൻവലിക്കാവുന്നതാണ്.



എങ്ങനെ ഒരു ആർട്ടിക്കിൾ എഴുതാം.



ഹോം പേജിൽ ഏറ്റവും മുകളിൽ ആദ്യംതന്നെ members dashboard എന്ന ഓപ്ഷൻ കാണാം.


Step 1 members dashboard എന്നതിൽ ക്ലിക്ക് ചെയ്യുക.

Step 2 അവിടെ ഇടതു ഭാഗത്തായി കാണുന്ന add article എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.

Step 3  നിങ്ങൾക്ക് ഇപ്പോൾ അവിടെ ഒരു ആർട്ടിക്കിൾ എഴുതുവാനുള്ള ഭാഗം കാണാവുന്നതാണ്. 

ആദ്യം title - നിങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്ന ആർട്ടികിളിന്റെ ടൈറ്റിൽ ആ ഭാഗത്ത്‌ നൽകുക.

അടുത്തതായി നിങ്ങളുടെ ആർട്ടിക്കിൾ ഏത് Category ആണെന്ന് സെലക്ട് ചെയ്യുക.

പിന്നെ നിങ്ങളുടെ ആർട്ടിക്കിളിന്റെ ഉദ്ദേശ്യം എന്താണെന്ന് summary കോളത്തിൽ നൽകുക.

അടുത്തതായി ആർട്ടിക്കിൾ എഴുതാൻ ആരംഭിക്കാവുന്നതാണ്. കുറഞ്ഞത് 500 വാക്കുകളെങ്കിലും നിങ്ങളുടെ ആർട്ടിക്കിളിന് വേണം. എങ്കിൽ മാത്രമേ ആർട്ടിക്കിൾ മറ്റുള്ളവർക്കു വായിക്കാനായി അനുവദിക്കുകയുള്ളൂ. 

എഴുതിയ ശേഷം താഴെ ഒരു ഇമേജ് ഓപ്ഷൻ കാണാം അവിടെ നിങ്ങളുടെ ആർട്ടിക്കിളുമായി ബന്ധപ്പെട്ട ഫോട്ടോ സെലക്ട് ചെയ്ത് നൽകുക.

അവസാനം നിങ്ങൾക് ഈ ഇരു ആർട്ടിക്കിൾ review ചെയ്യുന്ന ആളോട് എന്തെങ്കിലും അതായത് ഈ ആർട്ടിക്കിളിനെ കുറിച്ച് എന്തെങ്കിലും അറിയിക്കാൻ ഉണ്ടെങ്കിൽ അത് അവസാനം കാണുന്ന കോളത്തിൽ എഴുതി submit എന്ന ബട്ടൺ select ചെയ്യാവുന്നതാണ്. അതോടെ നിങ്ങൾ എഴുതിയ ആർട്ടിക്കിൾ review ന് വേണ്ടി തയ്യാറാകുന്നതാണ്. ഇടതു ഭാഗത്തായി കാണുന്ന my article എന്ന ഭാഗത്ത് ക്ലിക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ approval ആയ ആർട്ടിക്കിളും അതുപോലെ പെൻഡിങ്ങിലുള്ള ആർട്ടിക്കിളും കാണാവുന്നതാണ്. 



എങ്ങനെ പണം പിൻവലിക്കാം



Step 1  ഇടതുഭാഗത്തായി കാണുന്ന setting എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ശേഷം താഴേക്ക് പോകുമ്പോൾ അവിടെ withdrawal method എന്ന ഓപ്ഷൻ കാണാം അതിൽ നിങ്ങൾക് ഏത് വാലറ്റ് വഴിയാണ് കാശ് പിൻവലിക്കാൻ ഉദ്ദേശിക്കുന്നത് ആ വാലറ്റ് സെലക്ട് ചെയ്യുക. അടുത്ത കോളത്തിൽ വാലറ്റ് നമ്പർ അല്ലെങ്കിൽ ഐഡി നൽകുക. ശേഷം submit എന്നതിൽ അമർത്തുക.


Step 2  അതു കഴിഞ്ഞാൽ തിരികെ നമ്മൾക് ഇടതു ഭാഗത്തായി തന്നെ കാണുന്ന withdraw എന്ന ഓപ്ഷൻ ക്ലിക് ചെയ്യാവുന്നതാണ്. അവിടെ നിങ്ങളുടെ പക്കൽ എത്ര രൂപ balance ഉണ്ടെന്നു കാണുവാൻ സാധിക്കും. അതിൽ താഴെ കാണുന്ന withdraw എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പണം അക്കൗണ്ടിലേക്ക് പിൻവലിക്കാവുന്നതാണ്. 


നിങ്ങൾക്ക് ഈ ഒരു ആർട്ടിക്കിൾ ഉപകാരപ്പെട്ടെങ്കിൽ താഴെ കമെന്റ് ബോക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക...


കൂടുതൽ പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന്  Follow ക്ലിക്കുചെയ്യുക



Post a Comment

0 Comments