Samsung പൊളിക്കും...... Samsung galaxy A 32, Dolby Atmos സപ്പോർട്ടും, 64MP primary camara യും.

 

Samsung galaxy A 32,

ഏറ്റവും പുതിയ Galaxy A Series മോഡൽ Samsung Galaxy A32 ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. 90 ഹെർട്സ് ഡിസ്‌പ്ലേയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് പുതിയ Samsung Smartphone വിപണിയിൽ വരുന്നത്. സാംസങ് ഗാലക്‌സി എ 32 ൽ Dolby atmos സപ്പോർട്ടും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും നൽകുന്നു. 64 MP Primary Camera, 128 GB Storage, 5000 mAH Battery എന്നിവയാണ് Samsung Galaxy A32 ൻറെ പ്രധാന പ്രധാന സവിശേഷതകൾ.


5000mAH Battery, 64 എംപി ക്വാഡ് ക്യാമറകളുള്ള Samsung Galaxy A32 ഇന്ത്യയിൽ

കഴിഞ്ഞ മാസം, Samsung Galaxy A32, 4G അല്ലെങ്കിൽ 5G Connectivity ഓപ്ഷനുകളിൽ റഷ്യയും UK യും ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ അവതരിപ്പിച്ചു. ഇന്ത്യൻ എഡിഷൻ 5G യെ സപ്പോർട്ട് ചെയ്യുന്നില്ല. ഷവോമി എംഐ 10 ഐ, റിയൽമി എക്‌സ് 7, മോട്ടോ ജി 5G തുടങ്ങിയ സ്മാർട്ഫോണുകളുമായി Samsung Galaxy A32 വിപണിയിൽ മത്സരിക്കാനാണ് സാധ്യത.



Samsung Galaxy A32: ഇന്ത്യയിൽ വിലയും, ലോഞ്ച് ഓഫറുകളും

Samsung Galaxy A32 സ്മാർട്ഫോണിൻറെ 6 GB RAM + 128 GB Storage വേരിയന്റിന് ഇന്ത്യയിൽ 21,999 രൂപയാണ് വില വരുന്നത്. Awesome Black, Awesome White, Awesome Blue, Awesome Violet കളർ ഓപ്ഷനുകളിൽ വരുന്ന ഈ Smartphone റീട്ടെയിൽ സ്റ്റോറുകൾ, സാംസങ്.കോം, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിലൂടെ ഇന്നു മുതൽ വിൽപ്പനയ്‌ക്കെത്തും. Samsung Galaxy A32 ലെ ലോഞ്ച് ഓഫറുകളിൽ 2,000 രൂപ വയുള്ള ക്യാഷ്ബാക്ക് ഉൾപ്പെടുന്നുണ്ട്. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, EMI ഇടപാടുകൾ എന്നിവ വഴി ഈ സ്മാർട്ഫോൺ നിങ്ങൾ വാങ്ങിയാൽ ഓഫർ വിലയായ 19,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. പ്രധാന ബാങ്കുകളിലും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC) പങ്കാളികളിലുടനീളം ഉപഭോക്താക്കൾക്ക് വിലകുറഞ്ഞ EMI ഓപ്ഷനുകൾ ലഭിക്കുന്നതാണ്.


Samsung Galaxy A32: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന Samsung Galaxy A32 Android 11 UI 3.1 സോഫ്ട്‍വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. കൂടാതെ, 20: 9 ആസ്പെക്റ്റ് റേഷിയോയിൽ വരുന്ന 6.4 ഇഞ്ച് ഫുൾ HD + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റും 800 നിറ്റ്സ് വരെ മികച്ച ബറൈറ്നെസ്സും നൽകുന്നു. 6 ജിബി റാമിനൊപ്പം Samsung Galaxy A32 ന് ഒക്ടാകോർ മീഡിയടെക് ഹിലിയോ ജി 80 SoC പ്രോസസറും ഇതിൽ വരുന്നു.


Samsung Galaxy A32: ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പിലാണ് ഈ Smartphone വരുന്നത്. 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറ സെൻസറും നിങ്ങൾക്ക് ലഭിക്കും.


128 GB ഇൻബിൽറ്റ് സ്റ്റോറേജ് വരുന്ന Samsung Galaxy A32

128 GB ഇൻബിൽറ്റ് സ്റ്റോറേജ് വരുന്ന Samsung Galaxy A32Micro SD Card വഴി 1 TB വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4G LTE, WIFI 802.11ac, Bluetooth V 5, GPS / AGPS, LFC, USB Type C, 3.5 mm Headphone jack എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.



15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 mAH Battery

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിന്റെ സവിശേഷതയാണ്. 15W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 mAH ബാറ്ററിയാണ് സാംസങ് ഗാലക്‌സി എ 32ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ചാർജിൽ 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുമെന്ന് പറയുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് 184 ഗ്രാം ഭാരമുണ്ട്

For more updates


Post a Comment

0 Comments