പാൻ ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ 8 ന്റെ പണി കിട്ടും | 10,000 രൂപ വരെ പിഴ ഈടാക്കും | മലയാളം വാർത്തകൾ

 നിങ്ങള്‍ ഇതുവരെയായി നിങ്ങളുടെ Permanent Account Number (PAN) ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്തിട്ടില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് വലിയ പണി തരും എന്ന് ഉറപ്പ്.
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് 1000 പിഴ അടക്കേണ്ടി വരും. 1000 രൂപയുടെ പിഴ മാത്രമല്ല  ഒപ്പം നിങ്ങളുടെ Pan Card ഉപയോഗശൂന്യമാവുകയും ചെയ്യും. ഇതിനായി നിങ്ങള്‍ക്ക് ഇനി വെറും 1 ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ലിങ്ക് ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യുക.


മാര്‍ച്ച്‌ 31 അവസാന തീയതി


ലോകസഭയിൽ  പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ (Finance Bill) പുതിയ ഭേദഗതിയുടെ ഭാഗമാണ് ഈ നടപടി. ഇത് പാസാക്കിയപ്പോള്‍ സര്‍ക്കാര്‍ 1961 ലെ ആദായനികുതി നിയമത്തില്‍ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ 31 ന് ശേഷം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവര്‍ക്കും പിഴ ചുമത്തും. അതോടൊപ്പം  പാന്‍ ഉപയോഗശൂന്യമാകും!

 നിശ്ചിത സമയത്തിന് മുമ്പായി  പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ തുക സര്‍ക്കാര്‍ നിശ്ചയിക്കും. എന്നാല്‍ അതിനേക്കാളും പ്രശ്നം എന്നുപറയുന്നത് ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് 'പ്രവര്‍ത്തനരഹിതമായിരിക്കും' എന്നതാണ്. അതായത് അതിനു ശേഷം ആര്‍ക്കും ഒരു പണമിടപാടിന് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. നിലവിലെ നിയമമനുസരിച്ച്‌ എല്ലാ സാമ്ബത്തിക ജോലികള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാണ്.


10,000 രൂപവരെ പിഴ ഈടാക്കാം

1000 രൂപ പിഴ വലിയൊരു തുകയായിട്ട് കാണാത്തവര്‍ മനസിലാക്കേണ്ട കാര്യം എന്നുപറയുന്നത് ഇതുകൊണ്ട് അവരുടെ പല പണികളും മുടങ്ങി കിടക്കും എന്നതാണ്. ആദായനികുതി ഫയല്‍ ചെയ്യുന്നതിന് പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ പാന്‍ കാര്‍ഡ് 'പ്രവര്‍ത്തനരഹിതമായാല്‍ നിങ്ങള്‍ക്ക് ആദായനികുതി അടയ്ക്കാന്‍ കഴിയില്ല. അത് നിങ്ങള്‍ക്ക് വന്‍ പിഴ ചുമത്തുന്നതിനു കാരണമാകും. ഇതിനുള്ള പിഴ 10,000 രൂപയാണ്. അതായത് പതിനായിരം രൂപയുടെ പിഴയ്‌ക്കൊപ്പം 1000 രൂപയുടെ പിഴ കൂടി ചുമത്തും.


ഒരു വ്യക്തി 'പ്രവര്‍ത്തനരഹിതമായ' പാന്‍ റദ്ദാക്കുകയോ അതിന്റെ വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്താല്‍ അത്തരം പാന്‍ കാര്‍ഡ് ഉടമകളെ Non-Pan Holders ആയി കണക്കാക്കും. മാത്രമല്ല ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ പിഴയും അവര്‍ക്ക് ഈടാക്കാം. അതേസമയം പാന്‍ പ്രവര്‍ത്തനരഹിതമായി മാറുകയാണെങ്കില്‍ ടിഡിഎസും കൂടുതല്‍ കട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും നികുതി വിദഗ്ധര്‍ പറയുന്നു.

Income Tax Act പ്രകാരം ഒരു വ്യക്തി തന്റെ പാന്‍ (Pan Card)‌ സംബന്ധിച്ച വിവരങ്ങള്‍‌ നല്‍‌കുന്നില്ലെങ്കില്‍‌, അയാള്‍‌ക്ക് കനത്ത TDS അല്ലെങ്കില്‍ TCS ചുമത്തും.


നിങ്ങളുടെ പാന്‍ - ആധാര്‍ ഓണ്‍ലൈനില്‍ എങ്ങനെ ലിങ്ക് ചെയ്യാം


SMS വഴി ആധാര്‍ പാന്‍ ലിങ്കു ചെയ്യുന്നതിന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കണം. ഇതിന് ഒരു നിശ്ചിത ഫോര്‍മാറ്റ് ഉണ്ട്. UIDAIPAN (12digit -Aadhaar നമ്ബര്‍) SPACE (10 അക്ക പാന്‍ നമ്ബര്‍) എഴുതി sms ചെയ്യുക.

അതായത് ഉദാഹരണമായി ഒരാളുടെ കയ്യിലെ ആധാര്‍ കാര്‍ഡ് നമ്ബര്‍ ABCD12345678 ആണെന്ന് വയ്ക്കുക അയാളുടെ പാന്‍ നമ്ബര്‍ WXYZ123456 ഇതാണെന്ന് കരുതുക അങ്ങനെയെങ്കില്‍ sms അയക്കേണ്ട ഫോര്‍മാറ്റ് "ABCD12345678 WXYZ123456"  ഇതാണ്.

.

ഓൺലൈൻ വഴി ആധാർ, പാൻ കാർഡ് ബന്ധിപ്പിച്ചോ എന്ന് പരിശോധിക്കാം 


എന്നിരുന്നാലും, അവരുടെ പാൻ കാർഡും ആധാർ കാർഡും ലിങ്കുചെയ്ത ആളുകളുണ്ട്, എന്നാൽ അവരുടെ പാൻ ആധാർ നമ്പറിനൊപ്പം സീഡ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിനായി അവർ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിലേക്ക്  നേരിട്ട് സന്ദർശിക്കണം  - incometaxindiaefiling.gov.in/aadhaarstatus. പാൻ, ആധാർ നമ്പർ നൽകി 'ലിങ്ക് ആധാർ നില കാണുക (View Link Aadhaar Status)' എന്നതിലേക്ക് പോകുക. ആധാർ ലിങ്കുചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് കമ്പ്യൂട്ടർ മോണിറ്ററിൽ  നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് 
കൂടുതൽ പുതിയ വാർത്തകൾ ലഭിക്കുന്നതിന്  Follow ക്ലിക്കുചെയ്യുക

Post a Comment

0 Comments