വന്നു മക്കളെ Realme C21 അതും 5000mAH, 47 ദിവസം വരെ നിൽക്കും....Realme C21, 5000 mAH battery, 47 days of standby

 Realme C21, 5000 mAH battery, 47 days of standby

ജനുവരിയില്‍ അവതരിപ്പിച്ച Realme C20  ശേഷം കമ്ബനി ഇപ്പോള്‍ C സീരീസിലേക്ക് Realme C21 എന്ന മറ്റൊരു ബജറ്റ് ഫോണ്‍ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച്‌ 5 ന് മലേഷ്യയില്‍ നടക്കുന്ന Realme C21 ന്റെ ലോഞ്ച് കമ്ബനി സ്ഥിരീകരിച്ചു കഴിഞ്ഞു. വലിയ ഡിസ്‌പ്ലേ, 5000 mAH‌ ബാറ്ററി, ട്രിപ്പിള്‍ Rear ക്യാമറ സെറ്റപ്പ് തുടങ്ങിയ ഫീച്ചറുകള്‍ ഈ സ്മാര്‍ട്ഫോണില്‍ വരുമെന്ന് Realme വ്യക്തമാക്കി. 

Realme C21, 5000 mAH battery, 47 days of standby


Realme C21: പ്രധാന വിശദാംശങ്ങള്‍‌


720 X 1600 Pixel റെസല്യൂഷനോടുകൂടിയ 6.52 Inch LCD പാനലാണ് C21 ല്‍ വരുന്നതെന്നും ഫ്രണ്ട് ക്യാമറ സ്ഥാപിക്കാന്‍ മുകളില്‍ വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഉണ്ടെന്നും Ali Express ലിസ്റ്റിംഗ് പറയുന്നു. 4 ജിബി റാമും 64 ജിബി ഓണ്‍‌ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കിയ Realme C21 ലെ പ്രോസസ്സിംഗ് ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 35 SoC പ്രോസസര്‍ കൈകാര്യം ചെയ്യും.

സ്റ്റാന്‍ഡേര്‍ഡ് 10W ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ ബാറ്ററി 47 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കുന്നതാണ്.


Realme C21 ക്യാമറ സവിശേഷതകള്‍

13 MP Primary ക്യാമറയും ഫോട്ടോഗ്രാഫിക്കായി 2 MP സെന്‍സറുകളും ഉള്‍പ്പെടുന്ന പിന്‍ പാനലില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് ഈ ഹാന്‍ഡ്‌സെറ്റില്‍ ലഭിക്കും. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി 5 MP സെന്‍സര്‍ ലഭിക്കും. കൂടാതെ, ഈ ഹാന്‍ഡ്‌സെറ്റിന്‍റെ ക്യാമറ സവിശേഷതകളില്‍ സൂപ്പര്‍ നൈറ്റ്സ്കേപ്പ് മോഡ്, സ്ലോ മോഷന്‍ വീഡിയോ ഷൂട്ടിംഗ്, 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയും ഉള്‍പ്പെടും. പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്കാനറും, കണക്റ്റിവിറ്റിക്കായി 3.5 MM ഓഡിയോ ജാക്കും മൈക്രോ USB പോര്‍ട്ടും വരും.


Black & Blue Color ഓപ്ഷനില്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍

Black & Blue Color ഓപ്ഷനില്‍ ഈ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ലഭ്യമാകും, കൂടാതെ വില ലിസ്റ്റിംഗ് അനുസരിച്ച്‌, 11,445.44 മുതല്‍ 14,993.76 വരെ റഷ്യന്‍ റൂബിള്‍ (11,259 രൂപ - 14,700 രൂപ) വില വരും. നിലവില്‍, Realme C21 ഇന്ത്യയില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്നതിനെ കുറിച്ച്‌ ഒരു വിവരവുമില്ല. മാത്രവുമല്ല, Realme C20 ഇതുവരെ രാജ്യത്ത് ഔദ്യോഗികമായി പ്രഖ്യപ്പിച്ചിട്ടുമില്ല.


For More Updates


Post a Comment

0 Comments