ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ച വിഷയം ആയിക്കൊണ്ടിരിക്കുന്നത് കർണാടക ഇലക്ട്രോണിക് സിറ്റിയിൽ മാര്ച്ച് 9 തീയതി നടന്ന ഒരു Zomato ഡെലിവറിയാണ്.
ഹിതേഷ എന്ന സ്ത്രീ ഉച്ചകഴിഞ്ഞ് 3:30 ന് zomato-യിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുകയും. ഭക്ഷണം ഡെലിവറി ആകുവാൻ 4:30 വരെ സമയം ആകാം എന്ന് സോമറ്റോ (zomato) അപ്പ്ളിക്കേഷനിൽ സന്ദേശം വരികയും ചെയ്തിരുന്നു. ആ ഓർഡർ ഏറ്റെടുത്തിരുന്നത് കാമരാജ് എന്ന വ്യക്തി ആയിരുന്നു.
ഇതേപ്പറ്റി ഹിതേഷാ എന്ന സ്ത്രീ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
"താൻ ഓർഡർ ചെയ്ത ഭക്ഷണം എത്തുവാൻ താമസിച്ചതെ തുടർന്ന് കസ്റ്റമർ കെയറുമായി ചാറ്റ് ചെയ്തുകൊണ്ടിരിക്കെ ഡെലിവറി ബോയ് വരികയും ഹിതേഷാ അയാളോട് കുറച്ചു നേരം കാത്തുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശേഷം അയാളോട് പറഞ്ഞു ഭക്ഷണം കൊണ്ടുവരാൻ തമാസിച്ചതുകൊണ്ട് ഒന്നുകിൽ തനിക്കു അത് സൗജന്യമായി നൽകുക അല്ലെങ്കിൽ ഭക്ഷണം എനിക്കു വേണ്ട അത് തിരികെ കൊണ്ടു പൊയ്ക്കോളൂ എന്നും, എന്നാൽ അയാൾ അതിനു വിസമ്മതിക്കുകയും തന്നോട് അപമര്യാദയായി പെരുമാറുകയും, ശേഷം തന്റെ റൂമിൽ കയറിവന്ന് തന്നെ മർദിക്കുകയും ടേബിളിൽ ഉണ്ടായിരുന്ന ഭക്ഷണം എടുത്തുകൊണ്ട് പോവുകയും ചെയ്തു."
ഇതായിരുന്നു ഹിതേഷാ ആദ്യം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞിരുന്നത്.
എന്നാൽ ആ ഒരു വീഡിയോ പെട്ടെന്ന് തന്നെ 2 കോടിയിലധികം ആളുകൾ കാണുകയും സത്യാവസ്ഥയറിയാതെ എല്ലാവരും ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ ഒരു പെണ്കുട്ടി കരഞ്ഞുകൊണ്ട് എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ വേഗം തന്നെ അതിന്റെ മറുവശം എന്തെന്ന് ചിന്തിക്കാതെ എല്ലാവരും പ്രതികരിക്കാൻ തുടങ്ങും.
ഈ ഒരു വീഡിയോ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ നിന്നു കാമരാജ് എന്ന ഡെലിവറി ബോയ്ക്ക് ഫോൺ കോൾ വരികയും അദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ശേഷം കമാരാജിനെ വിമർശിച്ചുകൊണ്ട് നിരവധിപേർ വീഡിയോക്ക് താഴെ കമെന്റ് ചെയ്യുകയും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു കാമരാജ് എന്താണ് മറുപടി പറഞ്ഞതെന്നാൽ "താൻ ഒന്നും ചെയ്തിട്ടില്ല, വരുന്ന വഴി റോഡ് പണി ആയതു കൊണ്ടാണ് തനിക്കു ഡെലിവറി ചെയ്യാൻ താമസം അനുഭവപ്പെട്ടത്. അതുമല്ല താൻ അവിടെ എത്തിയ ഉടനെ തന്നെ ആ സ്ത്രീയോട് താൻ തമാസിച്ചതിന്റെ കാരണം പറയുകയും അതിനു ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർ ഓർഡർ ഫ്രീ ആയി നൽകുന്നതിനായി കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും കുറച്ചു നേരം കാത്തു നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തനിക്കു അധികനേരം കാത്തുനിൽകാൻ സാധിക്കില്ലെന്നും മറ്റൊരു ഓർഡർ എടുക്കാൻ പോകണമെന്നും പറഞ്ഞിരുന്നു. അതേ സമയം അവർ ഭക്ഷണം വാങ്ങി കൊണ്ടു പോവുകയും എന്നാൽ ഒരുപാട് നേരം കത്തുനിൽക്കുകയും അവരോടു ഭക്ഷണത്തിന്റെ കാശ് ആവശ്യപ്പെടുകയും ചെയ്തു. ആ സമയം അവർ അത് നൽകാൻ തയ്യാറായില്ല അതേ നേരം സോമറ്റോയിൽ നിന്നും ഓർഡർ ക്യാൻസൽ ആവുകയും ചെയ്തു. ശേഷം കാമരാജ് അവരോട് അവശ്യപെട്ടു മാഡം ഓർഡർ ക്യാൻസൽ ആയി അത് തിരികെ നൽകണമെന്ന്, പക്ഷെ അവർ അദ്ദേഹത്തെ തെറിവിളിക്കുകയും, പുറത്തിരുന്ന ചെരുപ്പെടുത്ത് തന്നെ മർദ്ദിക്കുകയും ചെയ്തു. തന്റെ സുരക്ഷക്കായി താൻ അവരുടെ കൈ തടയുകയും അപ്പോൾ അവരുടെ വിരളിലുണ്ടായിരുന്ന മോതിരം കൊണ്ടാണ് മുക്ക് മുറിഞ്ഞെതെന്നും കാമരാജ് NDTV യിൽ പറഞ്ഞു.
ഹിതേഷാ പറയുകയുണ്ടായി തന്റെ മുക്ക് മുറിയാനുള്ള കാരണം കാമരാജ് അടിച്ചതിനാലാണെന്നു.. എന്നാൽ അത് സത്യമല്ല എന്നുള്ള കാര്യം സാമാന്യം ബോധമുള്ള ആർക്കും മാനസിലാകും. കാരണം അടികൊണ്ടാൽ ഒരിക്കലും അങ്ങനൊരു മുറിവുണ്ടാകില്ല. അത് കാമരാജ് പറഞ്ഞതുപോലെ അവരുടെ മോതിരം കൊണ്ടിട്ട് മുറിഞ്ഞതാവനാണ് സാധ്യത, സാധ്യതയല്ല അതാണ് സത്യം. അടുത്തത് അയാൾ മുക്കിലാണ് ശക്തമായി അടിച്ചിരുന്നെതെങ്കിൽ രക്തം വരുന്നത് മുക്കിനുള്ളിൽ നിന്നാവണം.
![]() |
ZOMATO ISSUE BANGLORE, HITESHA AND KAMARAJ, |
ഹിതേഷാ പറയുന്നുണ്ട് തനിക്ക് സംസാരിക്കാൻ പ്രശ്നമുണ്ടെന്ന്, സംസാരിച്ചാൽ നല്ല വേദനയുണ്ട് പെയിൻകില്ലെർ ഉപയോഗിച്ചിട്ടാണ് താൻ സംസാരിക്കുന്നത്. എന്നാൽ അടുത്ത ദിവസം NDTV ഇന്റർവ്യൂവിന് സംസാരിക്കുമ്പോൾ നല്ല ശബ്ദത്തിലാണ് ഹിതേഷാ സംസാരിച്ചിരുന്നത്, അപ്പോൾ ആ വേദനയൊന്നും അവർക്ക് അറിയുന്നില്ലേ......
ഞങ്ങളുടെ അഭിപ്രായത്തിൽ കമാരാജിന്റെ ഭാഗത്താണ് ശെരി കാണുന്നത് കാരണം കമാരാജിന് ആ ഒരു ഡെലിവറി ജോലി മാത്രമാണുള്ളത്. അദ്ദേഹം ഡെലിവറി ചെയ്തിട്ടാണ് തന്റെ കുടുംബത്തെ നോക്കുന്നത്. അങ്ങനെയുള്ള ഒരാൾ തന്റെ ജോലി പോകുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും ചെയ്യാനുള്ള സാധ്യതയില്ല. എന്നാൽ ഹിതേഷയുടെ Instagram അക്കൗണ്ട് പരിശോധിച്ചതിൽ അവർ എപ്പോഴും ചെയുന്ന പോലെ ഒരു വീഡിയോ ചെയ്യാനാണ് ശ്രെമിച്ചത് അത് പെട്ടന്ന് വൈറൽ ആയതോടെ അവർ വീണ്ടും വീണ്ടും അതിനെ പറ്റി തന്നെ വീഡിയോ ഇടുകയും ചെയ്തിരുന്നു. ആരായാലും ശെരിയാണ് തനിക്കു സപ്പോർട്ട് ഉണ്ട് എന്ന് തോന്നി കഴിഞ്ഞാൽ പിന്നെ എന്തും ചെയ്യാൻ മടിക്കില്ല. അതാണ് ഇവിടെയും സംഭവിച്ചിരിക്കാവുന്നത്.
മുമ്പും ഇതുപോലെ ഒരു കേസ് മുംബൈയിൽ ഉണ്ടായിട്ടുണ്ട് തന്നെ ലൈംഗികപരമായി അപമാനിച്ചു എന്നു പറഞ്ഞു ഒരു സ്ത്രീ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ആ സമയം ആ സ്ത്രീ ഫേമസ് ആവുകയും ആ യുവാവിന്റെ ജീവിതം പാഴാക്കുകയും ചെയ്തു. ഇപ്പോൾ ആ യുവാവ് ജീവനോടെ തന്നെ ഇല്ല. ഇതുപോലെയുള്ള നിരവധി കേസുകൾ ഇപ്പോൾ ഇന്റർനെറ്റ് വഴി പ്രചരിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ എന്തെന്ന് അറിയാതെ ഷെയർ ചെയ്യുന്ന വിഡ്ഢികളാണ് ഇനി മാറേണ്ടത്.
![]() |
For more updates |
0 Comments