Instant loan അപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരും. | Restriction on instant loan Applications

 

Restriction on instant loan Applications


ഡിജിറ്റൽ വായ്പ ആപ്പുകൾ നിയന്ത്രിക്കാനുള്ള ചട്ടക്കൂട് ഉടൻ കൊണ്ടു വരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചു. ഇത്തരം അപ്പുകളെ നിയന്ത്രിക്കുന്നതിലുള്ള പ്രയാസങ്ങൾ നേരിടാൻ ഈ ചട്ടക്കൂട് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പല അപ്പുകളും അനധികൃതവും രജിസ്‌ട്രേഷൻ ഇല്ലാത്തതുമാണ്. ഇവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല. ആർ ബി ഐ യുടെ അംഗീകാരം ഇല്ലാത്ത അപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അതാത് പോലീസ് സ്റ്റേഷനിൽ നൽകണം. രജിസ്റ്റർ ചെയ്യാത്തവയാണെങ്കിൽ ആർ ബി ഐ ശക്തമായ നടപടി എടുക്കും. 

ഇത്തരം ആപ്പുകൾക്ക്‌ ആർ ബി ഐ യുടെ അംഗീകാരം ഉണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം നിർദേശിച്ചു.ആൻഡ്രോയ്ഡ്, ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1100 ഡിജിറ്റൽ വായ്പ അപ്പുകളിൽ 600 ൽ അധികം അനധികൃതമെന്നു റിസർവ്‌ബാങ്ക് നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഡിജിറ്റൽ വായ്പ തട്ടിപ്പുകൾ തടയാൻ പ്രത്യേക നിയമം കൊണ്ടു വരണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷമായിരിക്കും ആർ ബി ഐ  യുടെ ചട്ടം നിലവിൽ വരിക.


Post a Comment

0 Comments