ഇന്ത്യയിലെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു. | Droupathy Murmu India's 15th President

ഇന്ത്യൻ രാഷ്ട്രപതി ചരിത്രത്തിൽ പുതിയൊരു പേര് കൂടി, ദ്രൗപതി മുർമു.  ഇന്ത്യയിലെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ രണ്ടാമത്തെ  "വനിതാ" രാഷ്‌ട്രപതി കൂടെയാണ് ദ്രൗപതി മുർമു.  2022  ജൂലൈ 21 നടന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹക്കെതിരെ മത്സരിച്ചാണ് ദ്രൗപതി മുർമു രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 




ദ്രൗപതി മുർമു 

ദ്രൗപതി മുർമു


1958 ജൂൺ 20 ന് ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ഉപർബെഡ എന്ന ഗ്രാമത്തിൽ സന്താലി ഗോത്രവർഗ്ഗ കുടുംബത്തിലെ ഒരു കർഷകനായ  ബിരാഞ്ചി നാരായൺ ടുഡുവിന്റെ മകളായാണ് ദ്രൗപതി മുർമു ജനിച്ചത്. ദ്രൗപതി മുർമുവിന്റെ പിതാവും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിൽ ഗ്രാമമുഖ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. 2014 ൽ മരണപ്പെട്ട ശ്യാം ചരൺ മുർമു എന്ന ബാങ്ക് ഉദ്യോഗസ്ഥനുമായി വിവാഹം കഴിഞ്ഞിരുന്നു. അതിൽ രണ്ടു ആൺകുട്ടികളും ഒരു പെണ്കുട്ടിയുമാണ് ദ്രൗപതി മുർമുവിന് ജനിച്ചത്. അതിൽ ആ രണ്ട ആൺകുട്ടികളും മരണമടയുകയുണ്ടായി. മകൾ ഇറ്റിശ്രി മുർമു  ഇപ്പോൾ ഒരു ബാങ്ക് ഉദ്യോസ്ഥയാണ്. 

സഹോദരങ്ങൾ ഭഗത് തുടു & സരണി തുടു 


ദ്രൗപതി മുർമു രാഷ്ട്രീയത്തിൽ വരുന്നതിനു  മുൻപ് റായ് രംഗ്പുരിലുള്ള (Rairangpur)  Shri Aurobindo Integral Education and Research Centre ൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിച്ചിരുന്നു. അത് കൂടാതെ 1970  മുതൽ 1983 വരെ ഒഡിഷയിലെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചിരുന്നു. 1983 ൽ തന്റെ കുട്ടികളെ നോക്കേണ്ട കാരണത്താൽ സർക്കാർ ഉദ്യോഗം വേണ്ടെന്നു വെച്ചു ദ്രൗപതി രാജി വെയ്ക്കുകയുണ്ടായി.ശേഷം 1997 ൽ അവർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. 

ദ്രൗപതി മുർമു 1997 ൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു, റായ്രംഗ്പൂർ നഗർ പഞ്ചായത്തിന്റെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2000-ൽ അവർ റൈരംഗ്പൂർ നഗർ പഞ്ചായത്തിന്റെ ചെയർപേഴ്‌സണായി, ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു


2009 ൽ ഒരു അപകടത്തിൽ തന്റെ ആദ്യ മകനെ നഷ്ടപ്പെട്ടു. അതിൽ മനം നൊന്ത് അവർ വിഷാദരോഗത്തിന് അടിമയായി. 2013 ൽ രണ്ടാമത്തെ മകനും നഷ്ടപ്പെട്ടു. രണ്ടാമത്തെ മകൻ മരണമടഞ്ഞ അടുത്ത വര്ഷം അവരുടെ ഭർത്താവും മരണപ്പെടുകയുണ്ടായി. ഇതിനെ കുറിച്ചും താൻ കടന്നു വന്ന ദുർഘട പാതയെ കുറിച്ചും ദ്രൗപതി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. 


"ജീവിതത്തിൽ ഒരുപാടു ഉയർച്ച താഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് എന്റെ രണ്ട മക്കളെയും നഷ്ടപ്പെട്ടു, എന്റെ ഭർത്താവിനെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ അകെ തകർന്നു പോയി. എന്റെ ജീവിതത്തിൽ എനിക്ക് ഒരുപാടു ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ദൈവം എന്നെ കൈ വിട്ടില്ല. ജനങ്ങളെ സേവിക്കാൻ എനിക്ക് ഒരു അവസരം നൽകി, എന്റെ ജീവിതം ഇനി ജനങ്ങൾക്കായാണ്."


  • ദ്രൗപതി മുർമുവിന് 2007-ൽ ഒഡീഷ നിയമസഭയുടെ മികച്ച എംഎൽഎക്കുള്ള (നിയമസഭാംഗം) നീലകണ്ഠ അവാർഡ് ലഭിച്ചു
  • മാർച്ച് 6 2000 മുതൽ ഓഗസ്റ് 6 2002  വരെ  വാണിജ്യത്തിനും ഗതാഗതത്തിനുമുള്ള സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി സേവനം അനുഷ്ടിച്ചു. 
  • 6 August 2002 മുതൽ  16 May 2004 വരെ  ഫിഷറീസ്, മൃഗവിഭവ വികസന മന്ത്രിയായി സേവനം അനുഷ്ടിച്ചു.
  • ജാർഖണ്ഡിലെ ഒൻപതാമത്തെ ഗവർണ്ണർ ആയിരന്നു ദ്രൗപതി മുർമു. 18 May 2015 മുതൽ 12 July 2021 വരെ ഗവർണ്ണർ പദവിയിൽ സേവനം അനുഷ്ടിച്ചു
  • ഇന്ത്യയിൽ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വനിതയാണ് ദ്രൗപതി മുർമു.


TopToday പിന്തുടരാനും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക 





Post a Comment

0 Comments