ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യം സ്ഥിരീകരിച്ച മങ്കി പോക്‌സ് ഇപ്പോൾ കേരളത്തിലും.
ഇന്ത്യയിലെ ആദ്യത്തെ മങ്കി പോക്സ് കേരളത്തിൽ സ്ഥിരീകരിച്ചു. ജൂലൈ മാസം ഒൻപതാം തീയതി അബുദാബിയിൽ നിന്നും കൊല്ലത്തേക്ക് വന്ന സ്വാദേശിക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസുലേഷൻ വാർഡിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
അബുദാബിയിൽ മങ്കി പോക്സ് ഉള്ള വ്യക്തിയുമായി സമ്പർക്കമുണ്ടായ യുവാവ് ചെറിയ ലക്ഷണങ്ങൾ തോന്നിയപ്പോഴാണ് നാട്ടിലേക് മടങ്ങിയത്. മാതാപിതാക്കളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കൂടാതെ വിമാനത്തിൽ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച 11 യാത്രക്കാർ, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൊല്ലംവരെ എത്തിച്ച ടാക്സി ഡ്രൈവർ, വീട്ടിൽ നിന്നും കൊല്ലാത്തർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ, ഇവിടെ പരിചരിച്ച ആരോഗ്യ പ്രവർത്തകർ എന്നിവരും നിരീക്ഷണത്തിലാണ്.
വിമാനത്തിലും നാട്ടിലെത്തിയ ശേഷവും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴുവാക്കിയിരുന്നെന്നും മസ്‌കും മുഴുനീള വസ്ത്രങ്ങളും ധരിച്ചിരുന്നുവെന്നു യുവാവ് വ്യക്തമാക്കി. കൊല്ലത്തെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് സാമ്പിളുകൾ പൂനയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്.
0 Comments