തിരുവനന്തപുരം മുക്കോലക്ക് സമീപം നാടൻ ബോംബ് നിർമ്മാണത്തിനിടയിൽ സ്ഫോടനം. നാലുപേരിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ടിന്റു അനിരുദ്ധ് (17) എന്ന യുവാവിന് പരുക്കിൽ 2 കൈപ്പത്തി നഷ്ടപ്പെടുകയും അഖിലേഷ് (22) എന്ന യുവാവിന്റെ കാലിനും ഇടുപ്പിനും പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഫോടനം സംബന്ധിച്ച കൃത്യമായ അന്വേഷണത്തിലേക്ക് പോലീസിനെ നയിച്ചത്.
നഗരഹൃദയത്തിൽ നിന്നും മാറി ഒരു മലമുകളിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു വെച്ചാണ് ഇത് സംഭവിച്ചത്. അതിനാൽ തന്നെ ഒരു വലിയ അപകടത്തിൽ നിന്നുമാണ് നമ്മുടെ നാട് രക്ഷപെട്ടത്.. നാടൻബോംബാണ് നിർമിക്കാൻ ശ്രമിച്ചതെന്ന് പോലീസ് മാധ്യമങ്ങളോട് അറിയിച്ചു.
പരിക്കേറ്റ യൂവാക്കളിൽ ഒരാളെ മുൻപും ഇതുപോലെ ബോംബ് നിർമ്മാണ കേസിൽ പ്രതിയായി പിടിച്ചിരുന്നുവെന്നും മറ്റുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് മാധ്യമങ്ങളോട് അറിയിച്ചു. മോഷണം, ബോംബുനിർമ്മാണം തുടങ്ങിയ കേസുകളിൽ പ്രതികളായിരുന്നു അവർ. കഴിഞ്ഞ ദിവസം ഒരു ബൈക്ക് മോഷണ കേസുമായി ബന്ധപെട്ടു വഞ്ചിയൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ അവരുടെ വീടുകളിൽ പരിശോധനയും നടത്തിയിരുന്നു. എങ്കിൽ പോലും പോലീസുകാർക്ക് അവരിൽ സന്ദേഹമുളവാക്കിയില്ല എന്നതാണ് സത്യം. അതിനു പിന്നാലെ അടുത്ത നാൾ (03-04-2024) വെകുന്നേരം 4 മണിയോടെ മണ്ണന്തലയിൽ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് നാടൻ ബോംബ്നിർമ്മണത്തിനിടയിൽ സ്ഫോടനം നടക്കുകയും 2 പേർക്ക് ഗുരുതര പരിക്കേറ്റ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. അതേസമയം മെഡിക്കൽ കോളേജിൽ നിന്നും പോലീസിന് വിവരം ലഭിക്കുകയുംസ്ഫോടനത്തെ കുറിച്ചു ആന്വേഷിക്കുകയുമായിരുന്നു. നാലുപേരിൽ 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യൽ തുടങ്ങി. മാറ്റുരണ്ടുപേരുടെയും മൊഴി ശേഖരിച്ച ബോംബ് നിർമ്മാണത്തിനുള്ള കാരണം തേടുകയാണ് ഇപ്പോൾ പോലീസിന്റെ ലക്ഷ്യം. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ അക്രമിക്കാനോ ഉള്ള തയ്യാറെടുപ്പാണെന്നാണ് പോലീസിന്റെ നിഗമനം.
ബോംബ് നിർമ്മാണത്തിനുള്ള കാരണം, നിർമ്മാണത്തിനുള്ള സാധന സാമഗ്രഗികൾ ഇവർക്ക് എവിടെ നിന്നുമാണ് ലഭിച്ചത് ? ആരാണ് നൽകിയത് ? എന്താണ് ലക്ഷ്യം ? ഇതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു.
Source - Mediaone TV
മറ്റു വാർത്തകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
0 Comments
Leave your comments here