കാർ മോഡിഫൈ ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങളിത് തീർച്ചയയും അറിഞ്ഞിരിക്കണം | Want to modify your car? Then you should be definitely know this.

 സ്വന്തമായി ഒരു കാർ വാങ്ങിയോ? അതോ വാങ്ങാൻ പ്ലാൻ ചെയ്യുന്നതേയുള്ളു? എന്തായാലും അതിനു അഭിനന്ദനങ്ങൾ..

നമ്മൾ ഒരു കാർ വാങ്ങിയാൽ അത് ഒന്നലങ്കരിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അതിനു കുറച്ച ചിലവാകും. ഒരു പക്ഷെ നല്ല പണമിറക്കി കാർ മോഡിഫൈ  ചെയ്താലോ  MVD (Motor Vehicle Department) ടെ വക ഫൈനും വരും, കാരണം അത് നിയമവിരുദ്ധമാണത്രെ. എങ്കിൽ നിയമ പരമായ കാർ മോഡിഫിക്കേഷൻ എന്തെല്ലാം അത് നമ്മൾക്ക് നോക്കാം.





ഇന്ത്യയിൽ കാർ പരിഷ്കരിക്കുന്നത് (മോഡിഫൈ ചെയ്യുന്നത്) നിയമവിരുദ്ധമാണോ?

നിങ്ങളുടെ കാറിന്റെ ഘടന വ്യത്യസ്തമാക്കുന്ന തരത്തിൽ രാജ്യത്തെ ഓരോ വാഹനവും പരിഷ്കരിക്കാനോ മാറ്റാനോ സാധിക്കില്ലെന്ന് 2019 ജനുവരിയിലെ സുപ്രീം കോടതി വിധിച്ചു. അതായത് നിങ്ങൾക്ക് കാറിന്റെ ഘടനാപരമായ രീതിയിൽ മാറ്റം വരുത്തി കളിക്കാൻ പാടില്ല എന്നാണ്. കാറിന്റെ എഞ്ചിനിലോ ചേസിസിലോ എന്തെങ്കിലും മാറ്റം വരുത്തിയാൽ അത് നിയമ വിരുദ്ധമായി കണക്കാക്കപ്പെടുന്നു. അതിനാൽ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച കാറിനെ പരിഷ്കരിക്കുന്നത് നിങ്ങളെ പ്രശ്നത്തിലാക്കും. 


ഏത് തരം കാർ മോഡിഫിക്കേഷനാണ് ഇന്ത്യയിൽ നിയമ വിരുദ്ധമാകുന്നത്? 

കാർ വാങ്ങുമ്പോൾ ഉള്ള സവിശേഷതകൾ മാറുന്ന രീതിയിലുള്ള എല്ലാ മോഡിഫിക്കേഷനും നിയമവിരുദ്ധമാണ്.


ടയറുകളുടെ വീതി : ടയറിന്റെ വീതി ഒരു കുഴപ്പമുള്ള കാര്യമല്ല. ഇപ്പോൾ വലിയ ടയറുകൾ വാഹനത്തിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വാഹനത്തിന്റെ ബോഡിയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ടയറുകൾ വെക്കുന്നത് നിയമവിരുദ്ധമാണ്.

ഹോൺ ശബ്ദം : ഇപ്പോൾ ഹോർണിന്റെ ശബ്ദം കൂട്ടി വെക്കുന്നത് ഒരു ട്രെൻഡ് ആയി കൊണ്ടിരിക്കുകയാണ്. അത് കാരണം  ശബ്ദമലിനീകരണവും അധികമാകുന്നുണ്ട്. അതിനാൽ തന്നെ ശബ്ദമലിനീകരണം കുറക്കുന്നതിന് വേണ്ടി ഹോർണിന്റെ ശബ്ദം 100 ഡെസിബെല്ലിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചു. 

അലോയ്കളുടെ വീതി : വ്യത്യസ്തമായ അലോയ്കൾ നമ്മളുടെ കാറിന്റെ ടയറിന്റെ നല്ലൊരു ആഘർഷണം നൽകുന്നതാണ്. പക്ഷെ നിങ്ങളുടെ ടയറിന്റെ അറ്റം വരെ നീണ്ടു നിൽക്കുന്ന രീതിയിൽ അലോയ് വെക്കുന്നത് ഗവണ്മെന്റ് നിരോധിച്ചിരിക്കുകയാണ്. 

വാഹനത്തിന്റെ വീതിയും നീളവും : എല്ലാവര്ക്കും ഒരു SUV അല്ലെങ്കിൽ ഫോർഡ്, ലിമോ കാറുകൾ ഇഷ്ടമാണ്. അപ്പോൾ നമ്മളിൽ പലരും കാറുകളിടെ വീതി കൂട്ടാൻ നോക്കും. എന്നാൽ അതും നിയമ വിരുദ്ധം തന്നെയാണ്. 

എൻജിൻ ഉയർന്ന ശേഷിയുള്ളതാക്കി മാറ്റുക : നിങ്ങളുടെ വാഹനത്തിന്റെ എൻജിൻ കുറച്ച മെച്ചപ്പെട്ട രീതിയിൽ മാറ്റിക്കഴിഞ്ഞാൽ നല്ലൊരു പ്രകടനം അത് കാഴ്ചവെക്കും. അങ്ങനെ എൻജിൻ മാറ്റുന്നതും നിയമവിരുദ്ധമായിരിക്കുകയാണ്. 

വിൻഡോ ടിൻറിംഗ് : സുപ്രീം കോടതി വിധി അനുസരിച്ച ഇന്ത്യയിൽ കാർ വിന്ഡോ ടിന്റ് നിരോധിച്ചിരിക്കുന്നു. വിൻഡ് സ്‌ക്രീനിൽ (മുന്നിലും പിന്നിലും) പിന്നെ സൈഡ് വിന്ഡോകളിൽ VLT  (Visual  Light  Transmission ) ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കാർ വാങ്ങുമ്പോൾ അവരുടേത് തന്നെയായ വിന്ഡോ റ്റിന്റുകൾ ചില നിബന്ധനകളോടെ അനുവദിനീയമാണ്. 


ഇന്ത്യയിൽ നിയമപരമായ കാർ മോഡിഫിക്കേഷനുകൾ ഏതെല്ലാം?

ഇന്ത്യയിലെ എല്ലാ ജനപ്രിയ കാർ പരിഷ്ക്കരണങ്ങളും അടിസ്ഥാനപരമായ  കാർ ആക്‌സസറികൾ അല്ലെങ്കിൽ നിങ്ങളുടെ കാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാറിൽ ചേർക്കുന്നത് ഇപ്പോഴും അനുവദനീയമാണ്. അത് എന്തൊക്കെയാണെന്ന് ഇപ്പോൾ നോക്കാം.


എൻജിൻ മോഡിഫിക്കേഷൻ : നമ്മൾക്ക് എൻജിനുകൾ മാറ്റാൻ കഴിയും പക്ഷെ അതിനു RTO (Regional Transport Office) യുടെ മുൻ‌കൂർ അനുമതി ആവശ്യമാണ്. എന്നാൽ അതിൽ RTO നിശ്ചയിച്ച നിബന്ധനകൾ പാലിക്കുന്നതിൽ പരാചയപെട്ടാൽ വാഹനത്തിന്റെ രെജിസ്ട്രേഷൻ റദ്ദാക്കപ്പെടും. 

ടയർ മോഡിഫിക്കേഷൻ : അനുവദിച്ചിട്ടുള്ള പരിധിക്കുള്ളിൽ ഒരു കാറിന്റെ ടയർ മാറ്റാവുന്നതാണ്. കാരണം കാര് നിർമ്മാതാക്കൾ പലപ്പോഴും കുറഞ്ഞ തരാം മുതൽ അതായത് ബേസ് വേരിയന്റ് മുതൽ ടോപ്പ് മോഡൽ വേരിയന്റ് വരെ വ്യത്യസ്ത ടയറുകൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു സാധാരണ മോഡൽ കാര് ആണ് ഉള്ളെതെങ്കിൽ അതിന്റെ തന്നെ ഉയർന്ന മോഡൽ കാറിന്റെ ടയർ ഉപയോഗിക്കാവുന്നതാണ്. 

ചെറിയ മാറ്റങ്ങൾ : ഡോർ പ്രൊട്ടക്ടറുകൾ, ഡെക്കൽ, റെയിൻ ഗാർഡുകൾ തുടങ്ങിയ ചെറിയ ഉപകരണങ്ങൾ നിയമവിരുദ്ധമല്ലാതെ കാറിൽ ഉപയോഗിക്കാവുന്നതാണ്.

കളർ മോഡിഫിക്കേഷൻ : കാറിന്റെ നിറം മാറ്റാൻ കഴിയും. എന്നാൽ അത് RTO അംഗീകരിച്ച ഒരു കളർ ആയിരിക്കണം.മാത്രമല്ല മൊത്ത ബോഡിയുടെ കളർ മാറ്റണമെങ്കിൽ RTO ഓഫീസിലിയോ അല്ലെങ്കിൽ ഓൺലൈൻ ആയോ ആദ്യം അപേക്ഷ നൽകി അത് RTO  അംഗീകരിച്ച ശേഷം മാത്രം മാറ്റുക.

സസ്പെന്ഷൻ മോഡിഫിക്കേഷൻ : ഗുണനിലവാരമുള്ള യാത്രയ്ക്കായി കാറിന്റെ സസ്പെൻഷൻ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒന്നായി പരിഷ്‌ക്കരിക്കാനാകും. സ്റ്റോക്ക് സസ്പെൻഷനിൽ നിന്നുള്ള ഏതാനും ഇഞ്ചുകളുടെ വ്യത്യാസം നിയമവിരുദ്ധമല്ല.

ഹെഡ് ലൈറ്റും പിന്നെ ടെയിൽ ലൈറ്റും മോഡിഫിക്കേഷൻ : എൽഇഡി ഇൻസേർട്ടുകളും ഓക്സിലറി ലാമ്പുകളും സ്ഥാപിക്കുന്നത്  സുരക്ഷിതമാണ് കൂടാതെ അവ നിയമവിരുദ്ധമായി സർക്കാർ നൽകുന്നില്ല. അതിനാൽ നമ്മൾക്കുപ്രയോഗിക്കാം.


സമഗ്രമായ ഗവേഷണത്തിനും നിർദേശങ്ങൾക്കും ശേഷമാണ് സുപ്രീം കോടതിയും ഇന്ത്യൻ സർക്കാരും ഈ നിയമങ്ങളും ചട്ടങ്ങളും കൊണ്ട് വന്നത്. വാഹനങ്ങൾ പരിഷ്കരിക്കുന്നത് വളരെ കഠിനാധ്വാനമുള്ള ഒരു കാര്യം തന്നെയാണ്. അത് ചെയ്യുന്നവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. എന്നാൽ മോഡിഫിക്കേഷൻ എല്ലാം ചെയ്യുമ്പോൾ  അത് സുരക്ഷ ഉറപ്പു വരുത്താതെ ചെയ്യുമ്പോളാണ് നിയമ കുരുക്കിൽ നാം പോയി പെടുന്നത്. 

കാറുകളും ബൈക്കുകളും ചെറിയ തുകയ്ക്ക് പരിഷ്കരിക്കുന്ന പാതയോര മോഡർമാർക്ക്  സ്വാഗതാർഹമായ മാറ്റമാണ് സുപ്രീം കോടതിയുടെ ഈ വിധി. അതിനാൽ തന്നെ പാരിസ്ഥിതിക അപകടസാധ്യതയും സുരക്ഷാ ഭീഷണിയും ഉയരുന്നുണ്ട്. ഒരു വാഹനം പരിഷ്കരിക്കുന്നതിൽ നിർദിഷ്ട നിബന്ധനകൾ പിന്തുടരുന്ന കമ്പനികളും സ്ഥാപനങ്ങളും ഇപ്പോൾ നിലവിളിയുണ്ട്. അവർ മുഖേന നമ്മൾക്ക് നമ്മളുടെ വാഹങ്ങൾ മോഡിഫൈ ചെയ്യാവുന്നതാണ്.. 





Post a Comment

0 Comments