Banner

ഓവർ സ്‌പീഡിൽ പോയാൽ അതേ സ്‌പീഡിൽ ഫോണിലേക്ക് ഒരു SMS | A new System released RTO. You will get an SMS if you cross your speed limit

 



മോട്ടോർ വാഹന വകുപ്പിന്റെ വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാമിത്ര പ്രവർത്തനമാരംഭിച്ചുയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. വാഹനയാത്രയ്ക്കിടെ അസ്വഭാഭിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം (Emergency Alert) എത്തിക്കുന്ന സംവിധാനമാണിത്. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസിൽ (VLTD) നിന്നാകും സന്ദേശം എത്തുക. വാഹനം അപകടത്തിൽ പെട്ടലോ, ഡ്രൈവർ അമിത വേഗത്തിൽ ഓടിച്ചാലോ SMS ഉം E-mail ഉം അലർട്ട് ലഭിക്കുന്നതായിരിക്കും. 

ഉപകരണം ഘടിപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പറിലും, ഈ മെയിൽ ഐഡിയുലുമാണ് സന്ദേശം ലഭിക്കുക. നമ്പറും, ഈ മെയിൽ ഐഡിയും മാറിയാൽ surakshamitr@cdac.in എന്ന ഈ മെയിലിൽ അറിയിച്ചു തിരുത്തൽ വരുത്താം.

കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതി പ്രകാരമാണ് മോട്ടോർ വാഹന വകുപ് സുരക്ഷാമിത്ര സംവിധാനം ഒരുക്കിയത്. ഏകദേശം 2.38 ലക്ഷം വാഹനങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിച്ചു കഴിഞ്ഞു.

Featured Post

Replit: The Easiest Way to Code, Build & Deploy Apps in Your Browser

Contact Us

Name

Email *

Message *