സസ്യങ്ങളും ഔഷധഗുണങ്ങളും - അമൽപ്പൊരി (സർപ്പഗന്ധി)

 

 1. അമൽപ്പൊരി (സർപ്പഗന്ധി)

ഒരു നിത്യഹരിത കുറ്റിച്ചെടിയായ സർപ്പഗന്ധി ചിരസ്ഥായിയും, അത്ഭുത ശക്തിയുള്ള ഔഷധവുമാണ്. ഇതിന്റെ വേര്  പലതരം ആൽക്കലോയിഡുകളുടെ ഒരു കലവറയാണ്. ആയുർവേദത്തിൽ പൗരാണിക കാലം മുതൽ ഇതിനെ ഒരു നിദ്രാജന ഔഷധമായി ഉപയോഗിച്ചുവരുന്നു.


പൊതുവിജ്ഞാനം 

കുടുംബം            : അപ്പോസൈനേസി 
ശാസ്ത്രനാമം      : റാവോൾഫിയ സെർപ്പന്റൈനാ ബെന്ത് 
പ്രാദേശികനാമം : സർപ്പഗന്ധി 
ഔഷധയോഗ്യഭാഗം  : വേര് 
പ്രജനന ഭാഗം : വിത്ത്, വേര്, കാണ്ഡം
ലഭ്യത : ഹിമാലയം, സിക്കിം, പാറ്റ്‌ന, അസ്സാം, ഡക്കാൻ, ബീഹാർ, കേരളം, ശ്രീലങ്ക


ഇത്ര ഭാഷസംജ്ഞകൾ 

സംസ്‌കൃതം          : സർപ്പഗന്ധം, നാകുലി
ഹിന്ദി                : ചോട്ടാഛന്ദ്
തമിഴ്          : ശിവൻമേൽപ്പൊടി


നടൽ രീതി 

സ്ഥലം നന്നായി കിളച്ച് ഒരുക്കിയശേഷം ഇതിൽ 30-40 സെ.മീ അകാലത്തിൽ എടുത്ത ചെറുകുഴികളിൽ തൈകൾ നടാവുന്നതാണ് ഔഷധഗുണങ്ങൾ 

ഇതിന്റെ വേരിൽ അടങ്ങിയിരിക്കുന്ന റീസർപ്പിൻ എന്ന ആൽക്കലോയിഡ് രക്ത സമ്മർദ്ദത്തിന് ഫലപ്രദമായ ഒരു ഔഷധമാണ്. കൂടാതെ ആയുർവേദത്തിൽ ഉറക്കമില്ലായ്മ, അപസ്മാരം, ആസ്ത്മ, കഠിനമായ വയറുവേദന എന്നിവയ്കയുള്ള ഔഷധ നിർമ്മാണത്തിനും പാമ്പിൻ വിഷത്തിനെതിരായും ഉപയോഗിക്കുന്നു.


 

Post a Comment

0 Comments