മറക്കില്ല നിന്നെ ഞാൻ

 

Love stories

പതിവില്‍ കവിഞ്ഞ് അവന്‍ ഇന്ന് സന്തോഷത്തോടെയാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. കാരണം പുലര്‍കാല സ്വപ്‌നങ്ങളത്രയും മനസിനു കുളിര്‍മയേകിയിരുന്നു. മൊബൈല്‍ എടുത്ത് സമയം നോക്കിയപ്പോള്‍ ഒരു ന്യൂ മെസ്സേജ് “ഗുഡ് മോണിങ്ങ്....” നല്ല പരിചയമുള്ള നമ്പർ. ഒരു നിമിഷത്തേക്ക് മനസിനെ കഴിഞ്ഞ കാലത്തേക്ക് ഓടിച്ചപ്പോള്‍ മസങ്ങൾക്കുമുമ്പ് മറക്കാന്‍ ശ്രമിച്ച അതേ നമ്പര്‍.... അതെ…!! ഇത് അവള്‍ തന്നെ…!


വിദ്യാലയത്തിന്റെ വരാന്തയില്‍ വെച്ച് ആദ്യമായി പേര് ചോദിച്ചപ്പോള്‍ കുശുമ്പോടെ “ എന്തിനാ…? ” എന്ന് ചോദിച്ചതും കുട്ടുകാരികൾക്കൊപ്പം കളിയാക്കി ചിരിച്ചതും മനസില്‍ മിന്നി മറഞ്ഞു. അവിടുന്ന് അങ്ങോട്ടുള്ള യാത്രകളിലത്രയും അവളോട് അടുക്കാന്‍ ഉള്ള പ്രയത്‌നങ്ങളായിരുന്നു. അന്നേ വരെ മനസില്‍ ആസ്വദിക്കാത്തൊരു അനുഭൂതിയായിരുന്നു അവളുടെ ആ ചിരി നിറഞ്ഞ നോട്ടത്തിലും ആ മുഖത്തും നോക്കുമ്പോളും. അതിനിടയിലെന്നോ അവളുടെ ക്കൂട്ടുകാരിയില്‍ നിന്നും ആ മനോഹരമായ പേരറിയാന്‍ കഴിഞ്ഞു “നിമി”. ഉറങ്ങാതിരുന്ന രാത്രികളതത്രയും സ്വപ്‌നം കൊണ്ട് കൂടൊരുക്കി സ്‌നേഹിതയെ സ്വന്തമാക്കാന്‍ ഉള്ള ചിന്തകളിലാണ്ടു. നല്ല മഴ പെയ്യുന്ന നേരം  വിറക്കുന്ന ശരീരവുമായി അവളുടെ അടുത്ത് ചെന്നതും ഇടറിയ ശബ്ദത്തില്‍ “ ഇഷ്ടമാണോ………? ” എന്ന് ചോദിച്ചതും ഒരു നിമിഷത്തെ മൗനത്തിന് ശേഷം ഇഷ്ടമാണെന്ന് മൊഴിഞ്ഞതും എല്ലാം ഒരു സ്വപ്‌നമെന്നപോലെ കഴിഞ്ഞുപോയി.


കഥ പറഞ്ഞും കളി പറഞ്ഞും നടന്നു നീങ്ങിയ നാളിലെന്നോ ഒരു വില്ലനെ പോലെ തെറ്റിദ്ധാരണകള്‍ നിഴല്‍ നിരത്തി. ആയ്ന്നിറങ്ങിയ തെറ്റിദ്ധാരണകള്‍ അവള്‍ക്കു മുന്നില്‍ മറവിരിക്കുകയായിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന അവളുടെ അവസാനത്തെ വാക്കുകള്‍ അവന്‍ ഇന്നും ഒാര്‍ത്തു. “ ഇത്രയും നാള്‍ നീ എന്നെ വഞ്ചിക്കുകയായിരുന്നു അല്ലെ…… ആത്മാര്‍ത്ഥമായി സ്‌നേഹിച്ചത് നിനക്ക് വെറും തമാശയായിരുന്നോ……? പ്ലീസ്… എനി എന്നെ തേടി വരരുത്…………. ” ഒരു നിമിഷം അതു തിരുത്താന്‍ പോലും ആവാതെ അവന്‍ മൗനാവൃതനായി നിന്നു. പിന്നീടങ്ങോട്ടുള്ള ദിനങ്ങളെല്ലാം ഏകാന്തമായി തുടര്‍ന്നു. അന്ന് അവന്‍ മനസിലാക്കി സന്തോഷവും ദുഃഖവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന്. കാലങ്ങള്‍ കഴിഞ്ഞു, പക്ഷേ ഇപ്പോള്‍ അവള്‍ വീണ്ടും……!! പുലര്‍ക്കാല സ്വപ്‌നങ്ങള്‍ പുലരട്ടെ എന്ന ആശയില്‍ അവന്‍ മൊബൈല്‍ എടുത്ത് ആ നമ്പറിലേക്ക് വിളിച്ചു……… അതെ…… അവള്‍ തന്നെ…… ആ മറക്കാന്‍ ആവാത്ത ശബ്ദം വീണ്ടും “ ഹലോ… ഹലോ… ” ഒരു നിമിഷം നിശബ്ദ്‌നായെങ്കിലും “ഹലോ…” പറഞ്ഞ് തുടങ്ങി……… “ഹലോ…… ഇത് നിമി-യാണ്…… എന്താ ഒന്നും മിണ്ടാത്തെ……? എനിക്കൊന്ന് കാണാന്‍ പറ്റ്വോ……? അടുത്ത ഞായറായ്ച്ച……” നഷ്ടപ്പെട്ട എന്തോ തിരിച്ച് കിട്ടാന്‍ പോവുന്നത് പോലെ അവന്‍…… “ അതെ കാണാം എവിടാ……? ”


ചുരുങ്ങിയ സംസാര ശേഷം സ്ഥലം ഉറപ്പിച്ച് അവന്‍ ഫോണ്‍ വെച്ചു. എന്തോ സംഭവിക്കാന്‍ പോവുന്നത്‌പോലെ. തുടര്‍ന്നുള്ള രാത്രികളില്‍ പല ചിന്തകളും അവനെ അലട്ടിക്കൊണ്ടിരുന്നു. നഷ്ടപ്പെട്ട സുവര്‍ണ്ണ കാലത്തെ ഓര്‍ത്ത് അവന്‍ മിഴിനീരണിഞ്ഞു. ‌



പറഞ്ഞപോലെ ഞായറായ്ച്ച നേരത്തെ എഴുന്നേറ്റ് ഒരുങ്ങി പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തി, ബസ് സ്റ്റോപ്പിന്റെ സൈഡിൽ കാത്തു നിന്നു. അല്‍പസമയം കഴിഞ്ഞ് അങ്ങ് ദൂരെ നിന്നും തൂവെള്ള വസ്ത്രമിട്ട് ചിരിച്ച് കൊണ്ട് അവള്‍ നടന്നു വന്നു. എവിടുന്ന് തുടങ്ങണം എന്ന് അറിയാതെ രണ്ട് പേരും ഒരു നിമിഷം സ്ഥംഭിച്ചു നിന്നു. കൊഴിഞ്ഞു പോയ കാലങ്ങളെ കുറിച്ചവള്‍ സംസാരിച്ച് തുടങ്ങി. ചെയ്ത് പോയ തെറ്റുകള്‍ക്ക് അവള്‍ മാപ്പ് പറഞ്ഞു. ഇതെല്ലാം ഒരു നിമിഷം കേട്ടു നില്‍ക്കുകയല്ലാതെ അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവസാനം ഒരു ചെറിയ കത്ത് നല്‍കി അവള്‍ കണ്ണീരോടെ നടന്നകന്നു.


കണ്ണില്‍ നിന്നും മറയുന്നത് വരെ അവന്‍ അവളെ നോക്കി നിന്നു, ശേഷം കത്ത് തുറന്ന് നോക്കിയപ്പോള്‍ പണ്ട് എഴുതിയ പ്രണയ ലേഖനത്തിലെ അതെ കൈപ്പടയില്‍ അവള്‍ എഴുതി…… “ നിന്റെ മുഖത്തുനോക്കി പറയാന്‍ എനിക്കു സാധിക്കില്ല…… തെറ്റിദ്ധാരണകള്‍ അന്ന് നമ്മേ അകറ്റിയെങ്കിലും നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു…… പക്ഷേ ഇന്ന്……………!! അടുത്ത ഡിസംബര്‍ 18-നു എന്‍റെ വിവാഹമാണ്… എന്നോട് ക്ഷമിക്കുക………”


സംഭവിക്കുന്നതെല്ലാം സ്വപ്‌നമാണോ എന്ന സംശയത്തില്‍ അവന്‍ ശരീരത്തില്‍ ഒന്ന് നുള്ളി…… ഇല്ല…… എല്ലാം യാഥാര്‍ത്യം തന്നെ…… നഷ്ടപ്പെട്ട സ്വപ്‌നങ്ങളെ ശപിച്ചുകൊണ്ടവന്‍ നടന്നു നീങ്ങി…… എല്ലാം ഒരു നിമിത്തമെന്ന് വിശ്വസിച്ച് കൊണ്ടവന്‍ മനസില്‍ മന്ത്രിച്ചു……


മംഗളം നേര്‍ന്നിടാം ആയിരം ആയിരം……

മംഗല്ല്യമാകിലും മറക്കില്ലൊരീമനം……

ജീവിതകാലമതത്രയും നിന്നെയും……

നീ തന്ന സ്‌നേഹമാം ആ തിരു സാന്നിദ്ധ്യം……


For More Updates


Post a Comment

0 Comments