Banner

പണമില്ലായെന്നു പറയുന്ന സർക്കാരും രാഷ്ട്രീയ നേതാക്കളും, ഇപ്പോൾ തെരഞ്ഞെടുപ്പിനായി ചെലവഴിക്കുന്നത് ലക്ഷങ്ങൾ

 



സ്ഥാനാർത്ഥിമാരുടെ പോസ്റ്ററും ഫ്ലക്സും മാത്രമേ റോഡിൽ  ഇപ്പോൾ  കാണാൻ കഴിയൂ..ഇലക്ഷനുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് ഇതൊരു നല്ല ആശയമാണ്. എന്നാൽ ഇത്തവണ അധികം പണം ചിലവഴിച്ചിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. 

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിനായി 18 ലക്ഷം രൂപ ഫേസ്ബുക്കിൽ കളഞ്ഞു. എൽ‌ഡി‌എഫിന്റെ പരസ്യത്തിനായി കൂടുതൽ പണം ഇടതുപക്ഷത്തേക്ക് ഒഴുകിയെന്നത് ഉറപ്പാണ്.

എൽഡിഎഫിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ആയ  എൽഡിഎഫ് കേരളത്തിലൂടെയാണ് പരസ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.. തിരഞ്ഞെടുപ്പ് വിഡിയോകൾ  കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുന്നതിന് പരസ്യത്തിന് 6.7 ലക്ഷം രൂപയാണ് അവർ ഫേസ്ബുക്കിന് നൽകിയത്. ഈ കാലയളവിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ 18 ലക്ഷം രൂപ വരെ ഫേസ്ബുക്ക് പരസ്യത്തിനായി  ചെലവഴിച്ചിട്ടുണ്ട്..

അവർ ചെലവഴിച്ച തുകയുടെ രേഖകൾ ഫേസ്ബുക്ക് ആഡ് ലൈബ്രറിയിലാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ എൽഡിഎഫ് കേരള പേജ് വിവിധ പരസ്യങ്ങൾക്കായി 9.34 ലക്ഷം രൂപ ചെലവഴിച്ചു. കോൺഗ്രസ് 61,223 രൂപയും പരസ്യങ്ങളിൽ നൽകിയിട്ടുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതിന് 30 ലക്ഷം രൂപയോളമാണ്  കേരളത്തിൽ നിന്ന് ഫേസ്ബുക്ക് നേടിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ചെലവഴിച്ചത് ബംഗാളാണ്. ഫേസ്ബുക്ക് ഇവിടെ നിന്നും 2.2 കോടി രൂപ നേടിയിട്ടുണ്ട് 


ജനങ്ങൾക്ക് നൽകാനോ സഹായിക്കാനോ രാഷ്ട്രീയ നേതാക്കളുടെ കയ്യിൽ  പണമില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും, ആഡംബര ജീവിതം നയിക്കാനും പണം ദൂരത്തടിച്ചു കളയുന്നുണ്ട് എന്നത് ഇതിലൂടെ നമ്മൾക്കു അറിയുവാൻ സാധിക്കും. 




ഉറവിടം : കേരളം കൗമദി 

കൂടുതൽ പുതിയ വാർത്തകൾ ലഭിക്കുന്നതിന്  Follow ക്ലിക്കുചെയ്യുക

Post a Comment

0 Comments