ബസ് ലെയ്ൻ പദ്ധതി കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഹൊസൂർ റോഡിൽ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെയും ബെല്ലാരി റോഡിൽ ഹെബ്ബാൽ മേൽപാലം മുതൽ ബാംഗ്ലൂർ ജംഗ്ഷൻ വരെയുമാണ് ബസ് ലെയ്ൻ പദ്ധതി നടപ്പിലാകുന്നത്.
കർണാടക റോഡ് വികസന കോർപറേഷൻ ഏറ്റെടുത്ത റോഡുകൾ വികസിപ്പിക്കുന്നതിനൊപ്പമാണ് ബസ് ലെയ്ൻ വേർതിരിക്കുക. നഗരത്തിൽ ആദ്യമായി 3 വർഷം മുൻപ് K R പുരം സിൽക്ക് ബോർഡ് പാതയിൽ ബസ് ലെയ്ൻ ആരംഭിച്ചിരുന്നെങ്കിലും മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗത കുരുക്ക് രൂക്ഷമായതോടെ ഇതിനായി സ്ഥാപിച്ച തൂണുകൾ നീക്കം ചെയേണ്ടി വന്നു. നഗര ഗതാകത ഭൂവികസന വകുപ്പ്, സിറ്റി ട്രാഫിക് പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പാത നിർമ്മിക്കുന്നർത്.
0 Comments