പലിശ നിരക്ക് വർധിപ്പിച്ച്‌ ബാങ്കുകൾ | Some Banks Increase Their interest rates

 


റിസർവ്‌ ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ പല ബാങ്കുകളും പലിശ നിരക്ക് വർധിപ്പിച്ചു തുടങ്ങി. ICICI Bank, Bank Of Baroda, Bank Of India, Punjab national Bank എന്നിവയാണ് നിലവിൽ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. എസ്റ്റർണൽ ബഞ്ച് മാർക് അധിഷ്ഠിത പലിശ നിരക്കാണ് വർധിപ്പിച്ചത്. 

0.5 ശതമാനം വർധനവ് വരുത്തിയതോടെ icici eblr  8.6 ശതമാനമായി. ആർ ബി ഐ പ്രഖ്യാപനം നടന്ന ജൂണ്  8 മുതലാണ് പ്രാബല്യം. ബാങ്ക് ഓഫ് ബറോഡയുടെ നിരക്ക് 7.4 ശതമാനമായി. 09/06/2022 മുതലാണ് പ്രാബല്യം. ബാങ്ക് ഓഫ് ഇൻഡ്യയുടെ നിരക്ക് 7.75 ശതമാനവും പഞ്ചാബ് നാഷണൽ ബാങ്കിന്റെ നിരക്ക് 7.4 ശതമാനവുമായി വർധിപ്പിച്ചു. 

വിപണിയിലെ നിരക്കുകൾക്കനുസരിച്ച് പലിശ നിരക്ക് മാറികൊണ്ടിരിക്കുന്ന ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകൾക്ക് 2016 ൽ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ലെൻഡിങ് റേറ്റ് (MCLR) നിരക്കാണ് നിർബന്ധമാക്കിയിരിക്കുന്നത്. 2019 മുതൽ MCLR നു പകരം ഭവന വായ്പകൾ അടക്കമുള്ള പല വായ്പകളും എസ്റ്റർണൽ ബെഞ്ച്മാർക് അധിഷ്ഠിത പലിശ നിരക്ക് ആശ്രയിച്ചാണ്.


Post a Comment

0 Comments